ഇനിമുതല്‍ റെയില്‍വേ സ്‌റ്റേഷനില്‍ സെല്‍ഫിയെടുത്താല്‍ 2,000 രൂപ പിഴ

0
141

ഡൽഹി:(www.mediavisionnews.in) റെയില്‍വേ സ്റ്റേഷനുകളിലും പരിസരത്തും റെയില്‍പാളങ്ങള്‍ക്ക് സമീപവും മൊബൈല്‍ഫോണില്‍ സെല്‍ഫിയെടുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി റെയില്‍വേ ബോര്‍ഡ് ഉത്തരവിട്ടു. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കാനുള്ള ഉത്തരവ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തിലായി.

സെല്‍ഫിയെടുക്കുന്നതിനിടെ നിരവധി പേര്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യത്തിലാണ് നടപടി. സ്റ്റേഷനുകള്‍ വൃത്തികേടാക്കുന്നവരില്‍നിന്ന് 500 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്നും റെയില്‍വേ കേന്ദ്രങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here