അര്‍ജന്റീനയ്‌ക്കെതിരേ ചങ്ക് പൊട്ടി കേണ് അറബ് ലോകം: ‘ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രായേലിനെതിരേ കളിക്കരുത്’

0
158

(www.mediavisionnews.in) ഫലസ്തീന്‍ ജനതയ്ക്ക്മേല്‍ ഇസ്രായേല്‍ ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും അധിനിവേശവും ലോകത്ത് കടുത്ത വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ ഇസ്രായേലിനെതിരേ നടക്കുന്ന സൗഹൃദ മത്സരം അര്‍ജന്റീന ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്മാറണമെന്നാവശ്യപ്പെട്ട് അറബ് ലോകവും രംഗത്തെത്തി.

അര്‍ജന്റീനയെ കളിക്കാന്‍ ക്ഷണിച്ചത് ഇസ്രായേലിന്റെ രാഷ്ട്രീയ തന്ത്രമാണെന്നും തങ്ങളുടെ രാജ്യത്ത് വരെ ഏറെ ആരാധകരുള്ള ടീം അവരുടെ രാഷ്ട്രീയ അജണ്ടയ്ക്ക് ഇരയാകരുതെന്നും അറബ് ലോകം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകള്‍ക്ക് സെന്‍സര്‍ഷിപ്പുള്ളതായും ആരോപണമുണ്ട്.

റഷ്യ ലോകകപ്പിന് ഒരാഴ്ച മുമ്പ ജൂണ്‍ 10നാണ് അര്‍ജന്റീന-ഇസ്രായേല്‍ സൗഹൃദ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അര്‍ജന്റീനയിലെ നിരവധി മനുഷ്യാവകാശ കൂട്ടായമകള്‍ അടക്കമുള്ളവര്‍ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്മാറണമെന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു.

മത്സരത്തില്‍ നിന്നും പിന്മാറുകയാണെങ്കില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയമാകുന്ന ഒരു ജനതയോടുള്ള അര്‍ജന്റീനയുടെ ഐക്യദാര്‍ഢ്യമാകും അതെന്നാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് വിവിധ കൂട്ടായ്മകള്‍ നല്‍കിയ കത്തില്‍ പറയുന്നു. ഈ മത്സരത്തില്‍ സൗഹൃദപരമായി ഒന്നുമില്ലെന്നും എല്ലാം കൃത്യമായ രാഷ്ട്രീയം മാത്രമാണെന്നുമാണ് വിവിധ മനുഷ്യാവകാശ കൂട്ടായ്മകള്‍ വ്യക്തമാക്കുന്നത്.

ഗാസ തെരുവുകളില്‍ ചോരയിറ്റു വീഴുന്ന കുരുന്നുകള്‍ കണ്‍മുന്നില്‍ യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുമ്പോള്‍ ആ രാജ്യത്തോട് സൗഹൃദപരമായി ഏറ്റവും മനോഹരമായ ഒരു മത്സരം കളിക്കുന്നത് എങ്ങിനെയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്‌നില്‍ പറയുന്നത്. തീര്‍ത്തും മനുഷ്യാവകാശ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങള്‍ പുറം ലോകത്തിന്റെ കണ്ണില്‍ പൊടിയിട്ട് ലോകത്തിന് മുന്നില്‍ മറച്ചുവെക്കനാണ് ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള സൂപ്പര്‍ ടീമിനെ നാട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്നും ക്യാംപെയന്‍ നടത്തുന്നവര്‍ വ്യക്തമാക്കുന്നു.

അതേസമയം, മത്സരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരത്തില്‍ നിന്ന് കാച്ചിക്കുറിക്കിയ ടീമിനെ ഇറക്കാനാണ് പരിശീലകന്‍ സാംപോളിയുടെ നീക്കം. ജൂണ്‍ 16ന് ഐസ്ലന്‍ഡുമായാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. ക്രൊയേഷ്യ, നൈജീരിയ എന്നിവരാണ് ഗ്രൂപ്പില്‍ അര്‍ജന്റീനയുടെ മറ്റു എതിരാളികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here