അര്‍ജന്റീനയെ ലോകകപ്പില്‍ നിന്നും പുറത്താക്കാന്‍ നീക്കം: തിരിച്ചടിക്കൊരുങ്ങി ഇസ്രായേല്‍

0
121

(www.mediavisionnews.in) സൗഹൃദ മത്സരം ഉപേക്ഷിച്ചതിന്റെ പേരില്‍ അര്‍ജന്റീനയ്‌ക്കെതിരേ ഇസ്രായേല്‍ ഫിഫയില്‍ പരാതി നല്‍കി. അര്‍ജന്റീന താരങ്ങളെ മത്സരം ഉപേക്ഷിക്കാന്‍ പറയുന്നതിലേക്ക് പ്രേരിപ്പിച്ച കാര്യങ്ങളെന്തെന്ന് ഫിഫയോട് അന്വേഷിക്കാനാണ് ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നത്. സൗഹൃദ മത്സരം നടന്നാല്‍ മെസ്സിയുടെ ജെഴ്‌സി കത്തിക്കുമെന്നുള്ള ഭീഷണി പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്ത പശ്ചാതലത്തിലാണ് ഇസ്രായേലിന്റെ നീക്കം.

അതേസമയം, ലോകകപ്പില്‍ മതപരമായ വിവേചനം കാണിച്ച അര്‍ജന്റീനയെ പുറത്താക്കണമെന്നും ഇസ്രായേല്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേല്‍ ജറുസലേം പിടിച്ചെടുത്തതിന്റെ 70-ാം വാര്‍ഷികത്തിലാണ് ജറുസലേമിലെ ടെഡി സ്റ്റേഡിയത്തില്‍ ജൂണ്‍ ഒന്‍പതിന് സന്നാഹ മത്സരം തീരുമാനിച്ചിരുന്നത്. അതേസമയം, മത്സരം തങ്ങളോടുളള വെല്ലുവിളിയാണെന്ന് പറഞ്ഞ പലസ്തീനിലും ലോകവ്യാപകമായും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മത്സരം ഉപേക്ഷിക്കുകയാണെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചത്. മെസ്സിയടക്കമുള്ള ടീമിലെ സീനിയര്‍ താരങ്ങള്‍ മത്സരത്തിനെതിരേ രംഗത്ത് വരികയും ഇത് മത്സരം ഉപേക്ഷിക്കുന്നതിലേക്ക് വഴിയൊരുങ്ങുകയുമായിരുന്നു. അതേസമയം, ലോകകപ്പ് മത്സരത്തിലടക്കം തങ്ങളുടെ ടീമിന്റെ പിന്തുണ കുറയുമോ എന്ന ആശങ്കയുളളതിനാലാണ് മത്സരത്തില്‍ നിന്ന് പിന്‍മാറിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here