www.mediavisionnews ലോകകപ്പിലെ മെസ്സിയുടെ ഗോളിനായുള്ള കാത്തിരിപ്പിന് നൈജീരിയക്കെതിരെ പിറന്ന ഗോളോടെ അവസാനമായി. മെസ്സിയുടെ ഇന്നത്തെ ഗോള്‍ അപൂര്‍വ്വ റെക്കോര്‍ഡുകള്‍ കൂടെ സ്വന്തമാക്കിയിരിക്കുകയാണ്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ടീനേജ് താരമായും, തന്റെ ഇരുപതുകളിലും, മുപ്പതുകളിലും സ്കോര്‍ ചെയ്യുന്ന താരമായി മെസ്സി മാറി.
മൂന്ന് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ അര്‍ജന്റീന താരവുമായി മെസ്സി ഇന്ന്. ബാറ്റിസ്റ്റ്യൂട്ട, മറഡോണ എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഈ നേട്ടം മുമ്ബ് നേടിയിട്ടുള്ളത്. ഇതിനൊപ്പം ഇന്നത്തെ ഗോളോടെ മെസ്സി സ്കോര്‍ ചെയ്യുന്ന നൂറാമത്തെ സ്റ്റേഡിയമായി സെന്റ് പീറ്റേഴ്സ് ബര്‍ഗ് സ്റ്റേഡിയം മാറുകയും ചെയ്തു.








