അപൂര്‍വ്വ റെക്കോര്‍ഡ് നേട്ടവുമായി സുനില്‍ ഛേത്രി

0
157

മുംബൈ (www.mediavisionnews.in) : ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയ്ക്ക് അപൂര്‍വ്വ റെക്കോര്‍ഡ്. സ്വന്തം രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡാണ് താരത്തിനെ തേടിയെത്തിയിരിക്കുന്നത്.

നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഗോള്‍ നേട്ട പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് സുനില്‍ ഛേത്രി. യു.എസ്.എയുടെ ക്ലിന്റ് ഡെംപ്‌സിയെ പിന്നിലാക്കിയ ഛേത്രി ഡേവിഡ് വിയയോടൊപ്പമാണ് മൂന്നാം സ്ഥാനം പങ്കിടുന്നത്.

അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുമാണ് പട്ടികയില്‍ താരത്തിന്റ മുന്‍പില്‍ ഇടം നേടിയിരിക്കുന്ന താരങ്ങള്‍.

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ചൈനീസ് തായ്‌പെയിക്കെതിരെ നേടിയ ഹാട്രിക്കാണ് ഛേത്രിയെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. ക്രിസ്റ്റ്യാനോയുടെ പേരില്‍ 81 ഗോളും ലയണല്‍ മെസ്സിയുടെ അക്കൗണ്ടില്‍ 64 ഗോളുകളുമാണുള്ളത്.

എന്നാല്‍, മത്സരം തുടങ്ങുന്നതിന് മുന്‍പ് 56 ഗോളുകളുണ്ടായുരുന്ന ഛേത്രിയുടെ അക്കൗണ്ടില്‍ ഹാട്രിക്ക് അടിച്ചതോടെ ഗോള്‍നേട്ടം 59ലേയ്ക്ക് ഉയരുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here