പെര്‍മുദെയില്‍ സിഐടിയു- ബിഎംഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

0
193

പെര്‍മുദെ: കയറ്റിറക്കിനെ ചൊല്ലി സിഐടിയു- ബിഎംഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.യില്‍ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ്‌ഐ അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സംഘര്‍ഷത്തിലേര്‍പെട്ടവരെ വിരട്ടിയോടിച്ചു.

സിഐടിയു പ്രവര്‍ത്തകരെ ചുമട്ടിറക്കാന്‍ ഏര്‍പെടുത്തരുതെന്ന് ബിഎംഎസ് പ്രവര്‍ത്തകര്‍ കടയുടമകളെ ഭീഷണിപ്പെടുത്തിയതായി സിഐടിയു ആരോപിച്ചു. ഇതിനു പിന്നാലെയാണ് ചുമട്ടിറക്കാനെത്തിയ സിഐടിയു പ്രവര്‍ത്തകരും ബി.എംഎസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായത്. അതേസമയം കാലങ്ങളായി സിഐടിയു പ്രവര്‍ത്തകര്‍ ചുമട്ടിറക്ക് നടത്തുന്ന സ്ഥലത്ത് ബി.എം.എസ് പ്രവര്‍ത്തകരല്ലാത്ത ചിലര്‍ എത്തിയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന് സിഐടിയു പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്ബ് ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here