മംഗളൂരു: (www.mediavisionnews.in) മംഗളൂരുവില്‍ വാട്സ്ആപ്പിലൂടെ ഭീഷണി സന്ദേശമയച്ച രണ്ടു പേര് അറസ്റ്റില്‍. സ്ത്രീകള്‍ റമദാനില്‍ മാളുകളില്‍ നിന്ന് ഭക്ഷണം കഴിച്ചാല്‍ കൊല്ലുമെന്ന് സന്ദേശമയച്ച ബണ്ട് വാളിലെ അബ്ദുല്‍ സത്താര്‍, കുപ്പെപ്പദവുവിലെ സാദിഖ് എന്നിവരെയാണ് മംഗളൂരു സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്.
പോസ്റ്റിട്ടവരെ പൊലീസ് 153 (എ) വകുപ്പ് പ്രകാരം അറസ്റ്റു ചെയ്യുകയായിരുന്നു.നേരത്തെയും ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.