സംസ്ഥാനത്ത് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

0
215

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കേരളത്തിലെ അന്തരീക്ഷത്തില്‍ പൊടികാറ്റിന് സാധ്യതയില്ലെങ്കിലും ശക്തമായ ഇടിമിന്നലോട് കൂടി മഴ പെയ്യും. കേരളതീരത്ത് കടലാക്രമണവും ഉയര്‍ന്ന തിരമാലകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അതിനാല്‍ ആരും ഇന്ന് കടലില്‍ പോകാതിരിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിന് പുറമെ, ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ മത്സ്യബന്ധത്തിന് പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here