മഞ്ചേശ്വരം: (www.mediavisionnews.in) വീട്ടില്‍ അതിക്രമിച്ചെത്തിയ നാലംഗ സംഘം ഗര്‍ഭിണിയെ ആക്രമിക്കുകയും വീടിന്റെ ജനല്‍ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തതായി പരാതി. അക്രമത്തില്‍ പരിക്കേറ്റ യുവതിയെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കടമ്പാറിലാണ് സംഭവം.
കടമ്ബാറിലെ ഇംത്യാസിന്റെ ഭാര്യ തസ്ലീമ (23)യെയാണ് കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍ അതിക്രമിച്ചെത്തിയ സംഘം വീടിന്റെ ജനല്‍ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും, വയറ്റിനു ചവിട്ടുകയും, കൈക്ക് ഇരുമ്പ് വടി കൊണ്ട് അടിച്ചു സാരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് തസ്ലീമയുടെ പരാതി. അബ്ദുര്‍ റഹ് മാന്‍, റിസ് വാന്‍, ഇസ്ഹാഖ്, നഫീസ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമമെന്നും ആശുപത്രിയില്‍ കഴിയുന്ന തസ്ലീമ പരാതിപ്പെട്ടു.
തന്നെയും ഭര്‍ത്താവിനും വെട്ടികൊല്ലുമെന്ന് ഭീഷണി മുഴക്കിയാണ് അക്രമികള്‍ സ്ഥലം വിട്ടത്. ഇവരുടെ ബന്ധുവിനെ ത്വലാഖ് ചെയ്തു ലെറ്റര്‍ കൊടുക്കാത്തതാണ് അക്രമത്തിനു പിന്നിലെന്നും തസ്ലീമ പറയുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.