(www.mediavisionnews.in)ശക്തികേന്ദ്രങ്ങളില്‍ കാലിടറി കോണ്‍ഗ്രസ്; യുഡിഎഫ് പഞ്ചായത്തുകളിലടക്കം സജി ചെറിയാന് മുന്നേറ്റം; ബിജെപി വോട്ടുകള്‍ കുത്തനെ ഇടിഞ്ഞു
- ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍
- ലീഡ് 14,000ത്തിനടുത്ത്
- ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയിലും ഇടത് മുന്നേറ്റം
- ഭൂരിപക്ഷം മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമെന്ന് സജി ചെറിയാന്‍
- 182 ബൂത്തുകളില്‍ 150 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞു
- വോട്ടെണ്ണല്‍ 11-ാം റൗണ്ടില്‍
- ഇടതുസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ക്കാണ് ചെങ്ങന്നൂരിലെ ജനങ്ങള്‍ വോട്ടു ചെയ്തതെന്ന് വെള്ളാപ്പള്ളി നടേശന്‍
- യുഡിഎഫ് ബിജെപി ശക്തികേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് തേരോട്ടം
- തിരുവണ്ടൂരില്‍ ബിജെപി രണ്ടാം സ്ഥാനത്ത്
- കേരളാ കോണ്‍ഗ്രസ് വോട്ട് തനിക്ക് കിട്ടിയെന്ന് സജി ചെറിയാന്‍
- യുഡിഎഫ് കോട്ടകളില്‍ കാലിടറി കോണ്ഗ്രസ്
- തിരുവണ്ടൂരിലെ പത്തില്‍ 9 സീറ്റുകളിലും സജി ചെറിയാന് ലീഡ്
- കോണ്‍ഗ്രസ് ഭരിക്കുന്ന പാണ്ടനാട്, മാന്നാര്‍ പഞ്ചായത്തുകളില്‍ ഇടത് തരംഗം
- മാന്നാര്‍ പഞ്ചായത്തില്‍ 2429 വോട്ടുകളാണ് സജി ചെറിയാന് ലീഡ്
- കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്
- പരമ്പരാഗത യുഡിഎഫ് കോട്ടകള്‍ പിടിച്ചെടുത്തു
- ബിജെപി വോട്ടുകള്‍ കുത്തനെ ഇടിഞ്ഞു
- കോണ്‍ഗ്രസ് സിപിഎമ്മിന് വോട്ടുമറിച്ചെന്ന് ബിജെപി
- വ്യാപകമായി കള്ളവോട്ട് നടന്നു. വോട്ട് കുറഞ്ഞത് പാര്‍ട്ടി പരിശോധിക്കുമെന്ന് വിജയകുമാര്‍
- ചെങ്ങന്നൂര്‍ നഗരസഭയും ഇടതിനൊപ്പം
അതേ സമയം തപാല്‍ സമരം കാരണം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഇനിയും എത്തിയില്ല. 799 സര്‍വീസ് വോട്ടുകളും 40 സര്‍ക്കാര്‍ ജീവനക്കാരുടെ വോട്ടുകളും അടക്കം 839 വോട്ടുകളാണ് തപാല്‍ മാര്‍ഗം എത്തേണ്ടത്. ഇവര്‍ക്ക് നേരത്തേതന്നെ ബാലറ്റ് പേപ്പറുകള്‍ അയച്ചു കൊടുത്തെങ്കിലും ഒന്നും തിരികെ കിട്ടിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
രാവിലെ ആരംഭിക്കുന്ന വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് 12നകം ഫലം അറിയാനാകും. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുക. ആദ്യഫല സൂചനകള്‍ എട്ടേകാലോടെ അറിയാന്‍ സാധിക്കും. പതിമൂന്ന് റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവും. പത്തരയോടെ ആരാവും ചെങ്ങന്നൂരിന്റെ നായകനെന്ന് അറിയാം. 12 മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും.
സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 13 റൗണ്ടുകളിലായി വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. 28നായിരുന്നു വോട്ടെടുപ്പ്. 199340 വോട്ടര്‍മാരില്‍ 1,51,977 പേര്‍ (76.25 ശതമാനം) വോട്ട് രേഖപ്പെടുത്തി. 2016 നേക്കാള്‍ 6,479 വോട്ടുകളാണ് വര്‍ധിച്ചത്.
യുപിയിലെ കൈറാന, മഹാരാഷ്ട്രയിലെ പാല്‍ഘര്‍, ഭണ്ഡാര-ഗോണ്ടിയ, നാഗാലാന്‍ഡിലെ നാഗാലാന്‍ഡ് എന്നീ ലോക്‌സഭാമണ്ഡലങ്ങളിലെയും മറ്റ് ഒന്പതു നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ഇന്നാണ്.