ന്യൂഡല്‍ഹി (www.mediavisionnews.in): വാട്സ്ആപ്പിനെ വെല്ലുവിളിച്ച് ബാബാ രാംദേവിന്റെ പുതിയ മെസേജിംഗ് ആപ്പ് കിംഭോ എത്തി. സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ടെലികോം രംഗത്തെ ഞെട്ടിച്ച് ബാബാ രാംദേവിന്റെ പുതിയ സംരംഭം. കൂടാതെ, സ്വദേശി സമൃദ്ധിക്കു ശേഷം കിംഭോ വരുമെന്നും അത് വാട്സ്ആപ്പിനു വെല്ലുവിളിയാകുമെന്നും പതഞ്ജലി വക്താവ് എസ്.കെ തിജര്‍ വാല ട്വീറ്റ് ചെയ്തിരുന്നു. ഇതിനോടകം ഒരു ബില്ല്യണ്‍ ആളുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘കിംഭോ’ ഡൌണ്‍ലോഡ് ചെയ്തത്.