റോഹിങ്ക്യന്‍ മുസ്‍ലിംകളെ സന്ദര്‍ശിച്ച പ്രിയങ്ക ചോപ്ര ഇന്ത്യ വിടണമെന്ന് ബിജെപി എംപി

0
90

(www.mediavisionnews.in)റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സന്ദര്‍ശിച്ച നടി പ്രിയങ്ക ചോപ്രക്കെതിരെ ബിജെപി എംപി വിനയ് കത്യാര്‍. റോഹിങ്ക്യകളോട് സഹതാപം തോന്നുന്നുണ്ടെങ്കില്‍ പ്രിയങ്ക ഇന്ത്യ വിടണമെന്നാണ് കത്യാര്‍ ആവശ്യപ്പെട്ടത്.

പ്രിയങ്ക റോഹിങ്ക്യന്‍ മുസ്‍ലിംകളെ കാണാന്‍ പോകാന്‍ പാടില്ലായിരുന്നുവെന്ന് കത്യാര്‍ പറഞ്ഞു. റോഹിങ്ക്യന്‍ മുസ്‌ലിംകളെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കരുത്. അവരോട് സഹതാപം കാണിക്കുന്നവരെയും ഇവിടെ കഴിയാന്‍ അനുവദിക്കരുതെന്ന് വിനയ് കത്യാര്‍ അഭിപ്രായപ്പെട്ടു.

ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പാണ് പ്രിയങ്ക സന്ദര്‍ശിച്ചത്. കോക്സ് ബസാറില്‍ യുനിസെഫിനൊപ്പമാണ് പ്രിയങ്ക എത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണിത്. 2017ന്റെ പകുതിയോടെ മ്യാന്‍മറിലെ രാഖിനില്‍ വംശീയമായ തുടച്ചുനീക്കല്‍ നടന്നു. ഏഴ് ലക്ഷത്തോളം റോഹിങ്ക്യകള്‍ക്ക് ബംഗ്ലാദേശിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ഇവരില്‍ 60 ശതമാനവും കുട്ടികളായിരുന്നു. കോക്സ് ബസാറിലെ ക്യാമ്പിലെ അവസ്ഥ നരകതുല്യമാണ്. കുഞ്ഞുങ്ങള്‍ തിങ്ങിഞെരുങ്ങി ശ്വാസംമുട്ടിയാണ് ജീവിക്കുന്നതെന്ന് പ്രിയങ്ക സന്ദര്‍ശനത്തിന് ശേഷമെഴുതിയ കുറിപ്പില്‍ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here