രാജ്യത്ത് വീണ്ടും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആയുധ പരിശീലനം; തോക്കുകളും ദണ്ഢുകളുമുപയോഗിച്ചുള്ള ആയുധപരിശീലന ചിത്രങ്ങള്‍ പുറത്ത്

0
100

(www.mediavisionnews.in)രാജ്യത്ത് വീണ്ടും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആയുധ പരിശീലനം. മധ്യപ്രദേശില്‍ തോക്കുകളും ദണ്ഢുകളുമുപയോഗിച്ച ക്യാമ്ബു നടത്തുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

എന്നാല്‍ ഇത് വര്‍ഷത്തില്‍ നടക്കുന്ന സ്ഥിരം ക്യാമ്ബാണെന്നാണ് ബജ്‌രംഗ്ദള്‍ നേതാക്കളുടെ വിശദീകരണം. തോക്കുകളും ദണ്ഢുകളുമുപയോഗിച്ചുള്ള ആയുധപരിശീലന ചിത്രങ്ങളാണ് ദൃശ്യമാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

എന്നാല്‍ ആയുധങ്ങളോടുകൂടിയ ക്യാമ്ബുകള്‍ സ്ഥിരമായി നടക്കുന്നതാണെന്നാണ് ബജ്‌രംഗ്ദള്‍ നേതാക്കളുടെ വിശദീകരണം. ദേശീയ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും, ലൗവ് ജിഹാദിനേയും എതിര്‍ക്കുകയാണ് ക്യാമ്ബിന്റെ ലക്ഷ്യമെന്നും ജില്ലാ കണ്‍വീനര്‍ ദേവി സിംഗ് സോദിയ വ്യക്തമാക്കി.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘപരിവാര്‍ സംഘടനകള്‍ ഇങ്ങനെയുള്ള ആയുധ ക്യാമ്ബുകള്‍ സംഘടിപ്പിക്കാറുണ്ട് എന്നാല്‍ ഇതിനെതിരെ സര്‍ക്കാരുകള്‍ ഒരു തരത്തിലുള്ള നടപടിയും സ്വീകരിക്കാറില്ല.

വിഎച്ച്‌പി,ബജ്‌രംഗ്ദള്‍,ആര്‍എസ്‌എസ് എന്നിങ്ങനെയുള്ള സംഘപരിവാര്‍ സംഘടനകള്‍ നല്‍കുന്ന ആയുധപരിശീലന ക്യാമ്ബുകള്‍ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചും ചില സ്‌കൂളുകളെ കേന്ദ്രീകരിച്ചു മൊക്കെയാണ് നടക്കാറുള്ളത്.

അതിന്റെ ഭാഗമായി പലര്‍ക്കും രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനിയാണ് രാജസ്ഥാനില്‍ ലവ് ജിഹാദിന്റെ പേരില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഫ്രാസുല്‍.

ശംഭുലാല്‍ റെഗാര്‍ എന്ന തീവ്ര ഹിന്ദു മത വിശ്വാസി അഫ്രാസുലിനെ മഴു കൊണ്ട് വെട്ടിയതിനുശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. ബീഫ് നിരോധനത്തിന്റെ പേരില്‍ രാജ്യത്ത് ആക്രമം അഴിച്ചു വിടത്തിലും ഇങ്ങനെയുള്ള ക്യാമ്ബുകള്‍ക്ക് വ്യക്തമായ പങ്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here