(www.mediavisionnews.in)യൂറോപ്പിലെ ലീഗുകളിലെ ടോപ്പ് സ്കോറര്‍ക്ക് ലഭിക്കുന്ന ഗോള്‍ഡന്‍ ഷൂ ഈ സീസണില്‍ ബാഴ്സലോണ താരം മെസ്സി സ്വന്തമാക്കി. യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരത്തിനാണ് ഗോള്‍ഡന്‍ ഷൂ അവാര്‍ഡ്. ലാലിഗയില്‍ നേടിയ 34 ഗോളുകളാണ് മെസ്സിയെ ഈ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 32 ഗോളുകള്‍ നേടിയ മൊഹമ്മദ് സാലയാണ് മെസ്സിക്ക് പിറകിലായി ഫിനിഷ് ചെയ്തത്.
ഇത് അഞ്ചാം തവണയാണ് മെസ്സി ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കുന്നത്. വേറെയാരും ഇതുവരെ ഗോള്‍ഡന്‍ ഷൂ അഞ്ചു തവണ സ്വന്തമാക്കിയിട്ടില്ല. 2009/10 സീസണിലായിരുന്നു മെസ്സി ആദ്യമായി ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയത്. ലീഗിലെ 34 ഗോളുകള്‍ കൂടാതെ മൊത്തം 45 ഗോളുകള്‍ ഈ സീസണില്‍ മെസ്സി സ്കോര്‍ ചെയ്തിട്ടുണ്ട്.