ബന്തിയോട് (www.mediavisionnews.in) : മുംബൈയില്‍ വ്യാപാരിയായ ബേക്കൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ഒരു ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ഒരാളെ കൂടി കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ. പ്രേംസദന്‍ അറസ്റ്റ് ചെയ്തു. അടുക്ക ബൈതലയിലെ അബ്ദുല്‍ലത്തീഫാ(32)ണ് അറസ്റ്റിലായത്.
കേസില്‍ നേരത്തെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇനി രണ്ടുപേര്‍ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെ വ്യാപാരി ബേക്കൂറിലെ ലെസ്റ്റര്‍ ഡിസൂസയെ ശനിയാഴ്ച രാവിലെയാണ് ശാന്തിഗുരിയില്‍ വെച്ച് കാറിലും ബൈക്കിലുമെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം പണം ആവശ്യപ്പെടുകയായിരുന്നു.
അതിനിടെ പൊലീസ് എത്തിയാണ് ലെസ്റ്റര്‍ ഡിസൂസയെ മോചിപ്പിച്ചത്.
പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബന്തിയോട്ടെ മുനവ്വര്‍ എന്ന മുന്ന (20), അടുക്കസ്ഥലയിലെ സാഹിദ് എന്ന സാജിര്‍ (31), ബാളിയൂര്‍ സന്തക്കയിലെ മുസ്താഖ് (19) എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.