‘മഹാഭാരത കാലം മുതല്‍ മാധ്യമപ്രവര്‍ത്തനവും ലൈവ് ടെലികാസ്റ്റിങും ഉണ്ടായിരുന്നു’: ബിപ്ലബ് ദേബിന് പിന്നാലെ പുതിയ കണ്ടുപിടിത്തവുമായി ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്തി ദിനേശ് ശര്‍മ്മ

0
104

ഉത്തര്‍ പ്രദേശ് (www.mediavisionnews.in) :  ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് പിന്നാലെ പുതിയ കണ്ടുപിടിത്തവുമായി ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്തി ദിനേശ് ശര്‍മ്മ. മഹാഭാരത കാലം മുതല്‍ തന്നെ മാധ്യമപ്രവര്‍ത്തനവും ലൈവ് ടെലികാസ്റ്റിങും ഉണ്ടായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ. ഉദാഹരണ സഹിതമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഹിന്ദി ജേര്‍ണലിസം ഡേ’ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

‘മാധ്യമപ്രവര്‍ത്തനം തുടങ്ങിയത് മഹാഭാരത കാലം മുതലാണ്. പുരാണ കഥാപാത്രമായ സഞ്ജയ് ഹസ്തിനപുരിയിലിരുന്ന് കൊണ്ട് കുരുക്ഷേത്രയില്‍ നടന്ന മഹാഭാരത യുദ്ധത്തെക്കുറിച്ച് ധൃതരാഷ്ട്രര്‍ക്ക് വിവരിച്ചു നല്‍കിയിരുന്നുവെന്ന് (വിഹഗ വീക്ഷണം) ദിനേശ് ശര്‍മ്മ പറഞ്ഞു. ഈ സംഭവം ലൈവ് ടെലികാസ്റ്റിങ് അല്ലെങ്കില്‍ പിന്നെ എന്താണെന്നായിരുന്നു ദിനേശ് ശര്‍മ്മയുടെ ചോദ്യം. മാത്രമല്ല, നാരദമുനി പഴയകാല ഗൂഗിളാണെന്നും’ ദിനേശ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പ്രസ്താവന വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് സംവിധാനം നിലനിന്നിരുന്നുവെന്നായിരുന്നു ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞിരുന്നത്. പ്രസ്താവന വിവാദമായതോടെ ബിപ്ലബ് കുമാറിനെ നരേന്ദ്രമോദി വിളിച്ചു വരുത്തിയതും ഈയിടയ്ക്കായിരുന്നു. ഇതിനു പിന്നാലെ തന്നെയാണ് ദിനേശ് ശര്‍മ്മയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here