മധ്യപ്രദേശില്‍ ഉള്ളിവില കിലോക്ക്‌ 50 പൈസ

0
83

ഭോപ്പാല്‍: (www.mediavisionnews.in) മധ്യപ്രദേശില്‍ ഉള്ളി വില തകര്‍ന്നു. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളിയുടെ മൊത്തവില കിലോഗ്രാമിന്‌ 50 പൈസ മുതല്‍ അഞ്ച്‌ രൂപ വരെയാണ്‌. 25,000 ക്വിന്റല്‍ ഉള്ളിയാണ്‌ കഴിഞ്ഞ രണ്ട്‌ ദിവസമായി ഭോപ്പാലിലെ വിപണിയിലെത്തിയതെന്നു ഭോപ്പാല്‍ കൃഷി ഉപാജ്‌ മണ്ഡി സമിതി സെക്രട്ടറി വിനയ്‌ പ്രകാശ്‌ പട്ടേരിയ പറഞ്ഞു. ഉല്‍പാദനത്തിലെ വര്‍ധനയാണു വിലയിടിവില്‍ കലാശിച്ചത്‌. മധ്യപ്രദേശിലെ ചില്ലറ വില്‍പന ശാലകളില്‍ ഒരു കിലോ ഉള്ളിക്ക്‌ 10 രൂപയാണു വില.

LEAVE A REPLY

Please enter your comment!
Please enter your name here