മതത്തിനും മുകളിലാണ് മനുഷ്യത്വം എന്ന് തതെളിയിച്ച്‌ മുസ്ലിം യുവാവ്; ഗുരുതരാവസ്ഥയിലായ ഹിന്ദു ബാലനെ രക്ഷിക്കാന്‍ നോമ്ബു മുറിച്ച ഇസ്ലാം യുവാവിന് എങ്ങും കയ്യടി

0
104

ഗോപാല്‍ഗഞ്ച്: (www.mediavisionnews.in)ജാതിയും മതവും അതിന്റെ ഏറ്റവും അപരിഷ്‌കൃതമായ രൂപത്തിലും ഭാവത്തിലും നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബീഹാര്‍. കൊച്ചുകട്ടികള്‍ പോലും ഇവിടെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച്‌ നിര്‍ത്തപ്പെടുന്നു. എന്നാല്‍ മതത്തിനും ജാതിക്കും അതീതമാണ് മനുഷ്യസ്‌നേഹമെന്ന് തെളിയിച്ചിരിക്കുകയാണ് ഗോപാല്‍ഗഞ്ച് ജില്ലയിലെ ഒരു മുസ്ലിം യുവാവ്

ഹീമോഗ്ലോബിന്റെ അഭാവത്തെ തുടര്‍ന്നു രക്തത്തില്‍ ഏറ്റക്കുറിച്ചില്‍ ഉണ്ടാകുന്നതു മൂലം ഗുരുതരാവസ്ഥയിലായിരുന്ന എട്ടുവയസുകാരനെയാണ് ജാവേദ് ആലം എന്ന ചെറുപ്പക്കാരന്‍ സഹായിച്ചത്. ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിനു മൂന്നു കുപ്പി രക്തം അത്യവിശമായി വരികയായിരുന്നു. എന്നാല്‍ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന രക്തംഗ്രൂപ്പായിരുന്നതിനാല്‍ ആശുപത്രിയുടെ രക്തബാങ്കില്‍ ഇതു ലഭിച്ചില്ല.

രക്തത്തിനു വേണ്ടി കുട്ടിയുടെ പിതാവ് അന്വേക്ഷണം നടത്തിയപ്പോള്‍ 200 കിലോമീറ്റര്‍ അകലെയുള്ള ഒരു ആശുപത്രിയിലെ ബ്ലാഡ് ബാങ്കില്‍ നിന്നു യുവാവിന്റെ വിവരം പിതാവിനു ലഭിക്കുകയായിരുന്നു. തുടര്‍ന്നു രക്തത്തിനായി പിതാവ് അന്‍വര്‍ ആലത്തിനെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ യുവാവ് കിലോമീററ്റുകള്‍ താണ്ടി ആശുപത്രിയില്‍ എത്തി.

രക്തം സ്വീകരിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങളെ തുടര്‍ന്നു യുവാവ് ഉപവാസം വെടിയുകയായിരുന്നു. മനുഷ്യത്വമാണ് എല്ലറ്റിലും വലുത് എന്നാണ് ഇസ്ലാം മതം എന്നെ പഠിപ്പിച്ചത്. അതിനായി ഞാന്‍ എന്റെ റമദാന്‍ വ്രതം വെടിയുകയായിരുന്നു എന്നു യുവാവ് പറഞ്ഞു. മതത്തിനേക്കാളും മനുഷ്യത്വത്തിന് മൂല്യം നല്‍കിയ യുവാവിന് എങ്ങും കയ്യടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here