മതങ്ങളുടെ പേരില്‍ നടക്കുന്ന അക്രമങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുന്നില്ല, മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് യുഎസ് റിപ്പോര്‍ട്ട്

0
80

ന്യൂഡൽഹി (www.mediavisionnews.in) : മതങ്ങളുടെ പേരില്‍ ഇന്ത്യയിൽ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് അമേരിക്കയിലെ രാജ്യാന്തര മതസ്വാതന്ത്ര്യ കമ്മീഷന്‍( യുഎസ് സി ഐ ആര്‍ എഫ് ). ഇന്ത്യയില്‍ കഴിഞ്ഞ രണ്ട് വർഷമായി ന്യൂനപക്ഷങ്ങൾ നേരിടുന്ന അക്രമണങ്ങള്‍ കണക്കിലെടുത്താണ് റിപ്പോര്‍ട്ട്. അക്രമണങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ അപലപിക്കുക മാത്രമാണ് ചെയ്യുന്നത്. സര്‍ക്കാരിന്റെ വീഴ്ചയാണ് അക്രമണങ്ങള്‍ തുടരുന്നതിനു കാരണം. ജനങ്ങളുടെ മത സ്വാതന്ത്ര്യം സര്‍ക്കാരിനു മുമ്പില്‍ അടിയറവുവെച്ചിരുക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു.

മതപരമായ അക്രമണങ്ങള്‍ക്ക് പ്രധാനമായും നേതൃത്യം വഹിക്കുന്നത് യോഗി ആദിത്യനാഥിനെപ്പോലെയുളള ബിജെപി നേതാക്കളാണ്. അവര്‍ക്കെതിരെ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കൂടാതെ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ വ്യാപകമായി അക്രമണത്തിനു ഇരയാവുന്നതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇത്തരത്തില്‍ ജനങ്ങളുടെ മതസ്വാതന്ത്ര്യവും ആരാധന സ്വാതന്ത്രവും ഹനിക്കുന്നവര്‍ക്ക് അമേരിക്കയിലേക്ക് വിസ അനുവദിക്കാതിരിക്കുന്നതിനെ കുറിച്ച് രാജ്യാന്തര മതസ്വാതന്ത്ര്യ കമ്മീഷന്‍( യുഎസ് സി ഐ ആര്‍ എഫ് ) ആലോചിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here