ഉപ്പള (www.mediavisionnews.in): മംഗളൂറു കുദ്രോളിയിൽ വീടുകയറി വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച ഉപ്പള സ്വദേശിയെ പോലീസ് തിരയുന്നു. ഉപ്പള ഫിർദൗസ് നഗറിലെ മുഹമ്മദ് സുഹൈലിനെയാണ് ബേർക്ക പോലീസ് തിരയുന്നത്. വ്യാഴാഴ്ച രാത്രി കുദ്രോളിയിലെ ജാമിയ മസ്ജിദിന് സമീപമുള്ള വീട്ടിലെ സ്ത്രീയാണ് ഇയാളുടെ അക്രമത്തിന് ഇരയായത്. ഭർത്താവ് പള്ളിയിൽ പോയ സമയത്താണ് സംഭവം.രാത്രി ഒമ്പത് മണിയോടെ ഇയാൾ വാതിലിൽ മുട്ടി വിളിച്ചപ്പോൾ വീട്ടമ്മ വാതിൽ തുറന്നു. അകത്ത് കടന്ന ഇയാൾ സ്ത്രീയെ ശാരീരിക ഉപദ്രവം ഏൽപ്പിക്കുകയായിരുന്നു. യുവതി എതിർത്തു നിന്നപ്പോൾ ഇയാൾ അടുക്കളയിലക്ക് ഓടിക്കയറി കത്തിയെടുക്കുകയും വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. സ്ത്രീയും കുട്ടിയും ബഹളം വെച്ചതിനെത്തുടർന്ന് ഇയാൾ ഓടിപ്പോകുകയായിരുന്നു.പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേർക്ക പോലീസ് കേസെടുത്തു. അന്വേഷണാർത്ഥം പോലീസ് ഉപ്പളയിലെത്തുമ്പോഴേക്കും പ്രതി മുങ്ങിയിരുന്നു
Home Local News മംഗളൂറുവിൽ അതിക്രമിച്ച് വീട്ടിൽ കയറി വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഉപ്പള സ്വദേശിയെ പോലീസ് തിരയുന്നു





