മംഗലാപുരത്തെ ആശുപത്രിയില്‍ മലയാളികള്‍ക്ക് ചികിത്സാ നിഷേധം; മലയാളികളെ കണ്ടുപിടിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡും പരിശോധിക്കുന്നു

0
76

മംഗലാപുരം: (www.mediavisionnews.in) മംഗലാപുരത്തെ ആശുപത്രിയില്‍ കോഴിക്കോടുകാരായ മലയാളികള്‍ക്ക് ചികിത്സാ നിഷേധം. മലയാളികള്‍ എത്തിയാല്‍ അവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച്‌ കോഴിക്കോട്ടുകാരെങ്കില്‍ ഉടനെ മനുഷ്യത്വം ഇല്ലാതെ പ്രവേശനം നിഷേധിക്കുകയാണ് ആശുപത്രികള്‍.

നിപ്പ പനിയെ പേടിച്ചാണ് ഇതെന്നാണ് പറയുന്നത്. എന്നാല്‍ മറ്റു രോഗങ്ങള്‍ക്കും ചികിത്സയ്ക്ക് എത്തുന്നവര്‍ക്കും ഇതാണ് സ്ഥിതി. രോഗികള്‍ക്ക് മുന്‍കൂട്ടി അറിയിച്ചാല്‍ യാത്രാ സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്തിയിരുന്ന ആശുപത്രികള്‍ പോലും ആതുര സേവനം വെടിഞ്ഞ് സ്വന്തം ആരോഗ്യരക്ഷയ്ക്കായുള്ള ഓട്ടത്തിലാണിപ്പോള്‍.

മംഗലാപുരത്തെ ഒരു പ്രമുഖ മെഡിക്കല്‍ കോളേജില്‍ പനിയെ തുടര്‍ന്ന് രണ്ടു കോഴിക്കോട്ടുകാരെ അഡ്മിറ്റ് ചെയ്തിരുന്നു. ഇത് നിപ്പായാണെന്ന പ്രചരണം വ്യാപകമായതോടെ ഈ ആശുപത്രിയുടെ കീഴിലുള്ള ദന്തല്‍ കോളേജിലേക്ക് പോലും ആളുകള്‍ പോകാതെയായി എന്ന് ആശുപത്രി അധികൃതര്‍ ചൂണ്ടി കാണിക്കുന്നുണ്ട്. അതെ സമയം മണിപ്പാല്‍ ലാബില്‍ രക്ത പരിശോധനയുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ നിപ്പയല്ലെന്ന് സ്ഥിതീകരിച്ചിട്ടുമുണ്ട്.

ഇതേത്തുടര്‍ന്നാണ് ടോക്കന്‍ നല്‍കുന്നതിന് മുമ്ബ് തന്നെ കേരളക്കാരെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ ആശുപത്രി അധികൃതര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. മംഗലാപുരത്തെ മിക്ക മെഡിക്കല്‍ കോളേജിലും പ്രധാനമായും ചികിത്സയ്ക്ക് എത്തുന്നത് മലയാളികളാണ്. രോഗികളെ പെരുവഴിയില്‍ നിന്നും പോലും തട്ടികൊണ്ടു പോകുന്ന ആശുപത്രിക്കാര്‍ ആണ് ഇപ്പോള്‍ കടക്ക് പുറത്ത് എന്നു പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here