കണ്ണൂര്‍: (www.mediavisionnews.in)കവര്‍ച്ച കര്‍ണ്ണാടകത്തിലും വില്‍പ്പന കേരളത്തിലും. ന്യൂജന്റെ ഇരു ചക്ര വാഹന ഭ്രമം മോഷ്ടാക്കള്‍ക്ക് പറുദീസയാവുകയാണ്. ഇക്കാരണത്താല്‍ കര്‍ണ്ണാടകത്തില്‍ നിന്നും കവര്‍ച്ച ചെയ്തു കൊണ്ടു വരുന്ന ബൈക്കുകള്‍ കേരളത്തില്‍ എത്ര വേണമെങ്കിലും ചെലവാകും. റോയല്‍ എന്‍ഫീല്‍ഡുകാരുടെ ബുള്ളറ്റാണെങ്കില്‍ ആവശ്യക്കാരേറെ.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍-ശ്രീകണ്ഠാപുരം മേഖലയിലാണ് ആവശ്യക്കാരേറെയുള്ളത്. 35 ബൈക്കുകളാണ് മംഗലാപുരത്ത് നിന്നും പരിസരത്തു നിന്നും കവര്‍ച്ച ചെയ്തു കൊണ്ടു വന്നത്.പയ്യാവൂര്‍, പൊന്നം പറമ്ബ്, പാറക്കടവ്, വണ്ണായി ക്കടവ്, കാട്ടിക്കണ്ടം, എരുവേശി, കുട്ടിക്കളം, പുലിക്കുറുമ്ബ, സ്വദേശികളാണ് കസ്റ്റഡിയിലായത്. ഇന്നലെ ശ്രീകണ്ഠാപുരം പൊലീസിന്റെ സഹായത്തോടെയാണ് ഇവരുടെ വീടുകളിലെത്തി കര്‍ണ്ണാടക പൊലീസ് പിടികൂടിയത്.
മംഗലാപുരം ഈസ്റ്റ്, മംഗലാപുരം സിറ്റി, കദ്രി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന വാഹന മോഷണവുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ ചിലര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. മലയോര ഗ്രാമവാസികളായ ആല്‍ബിന്‍, ശ്രാവണ്‍, അര്‍ജുന്‍, പ്രിന്‍സ്, റൂബിന്‍, അബിന്‍, സോബിന്‍ തുടങ്ങിയവരാണ് പിടിയിലായത്. ഇവര്‍ മോഷ്ടിച്ച് കടത്തിയ മൂന്ന് ബുള്ളറ്റ് വാഹനങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.
റോഡരികില്‍ നിര്‍ത്തിയിടുന്ന ബൈക്കുകള്‍ പട്ടാപകല്‍ താക്കോലില്ലാതെ പ്ലഗ് ഉപയോഗിച്ച് തുറന്നാണ് സംഘം കവര്‍ച്ച നടത്താറ്. കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മോഷണം നടത്തിയ ബൈക്കുകള്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മംഗലൂരു പൊലീസ് പ്രതകികളെ തിരിച്ചറിഞ്ഞത്. ബാന്റ് മേളവുമായി ബന്ധപ്പെട്ട് മംഗലൂരുവില്‍ പോകാറുള്ള ചിലരും ഇതിന് പിറകിലുണ്ട്. കാര്‍ വാടകക്കെടുത്ത് മംഗലൂരുവില്‍ തങ്ങിയ ശേഷമാണ് കവര്‍ച്ച നടത്താറ്.