ബന്തിയോട് (www.mediavisionnews.in) : ഹോട്ടലിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തുന്നതായ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബന്തിയോട് മള്ളങ്കൈയിലെ തവ ഹോട്ടൽ ഉടമ ഷകീർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഹോട്ടലിൽ പഴകിയ ഭക്ഷണം നൽകുന്നതായും, വൃത്തിഹീനമായ രീതിയിൽ ഭക്ഷണം പാകം ചെയ്യുന്നതായും കാണിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നത്.
മറ്റേതോ സ്ഥലത്ത് വീഡിയോക്ക് ഒപ്പം തവ ഹോട്ടൽ ആണെന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നതെന്ന് കാസറഗോഡ് ഡി.വൈ.എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. വീഡിയോ പ്രചരിപ്പിച്ച ഫോൺ നമ്പറുകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.