ദുബായ്: (www.mediavisionnews.in)സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും സന്ദേശമാണ് റംസാന്‍ പ്രദാനം ചെയുന്നത്. റംസാന്‍ കാലത്ത് ദുബായിലെ പതിവ് കാഴ്ച്ചയാണ് വൈകുന്നേരങ്ങളില്‍ ഇഫ്താര്‍ വിരുന്ന് വിതരണം ചെയ്യുന്ന വൊളണ്ടിയര്‍മാര്‍. ഈ റംസാന്‍ കാലത്ത് അവര്‍ക്ക് വിതരണം ചെയ്യാന്‍ ഇഫ്താര്‍ വിരുന്നിനുള്ള പൊതികളുമായി ഒരാള്‍ എത്തി.
ഒരു കാറില്‍ അവരുടെ സമീപത്ത് എത്തി ഇഫ്താര്‍ വിരുന്നിനുള്ള പൊതികള്‍ നല്‍കിയപ്പോഴാണ് വൊളണ്ടിയര്‍മാര്‍ ആളെ ശരിക്ക് കണ്ടത്. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമായിരുന്നു അത്.
ലളിതമായി സാധാരണക്കാരനെ പോലെ ഒരു ഭരണാധികാരി ഇഫ്താര്‍ വിരുന്ന് പങ്കുവയ്ക്കുന്ന കാഴ്ച്ച നിമിഷം നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. അല്‍ ഇഹ്‌സാന്‍ സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകര്‍ക്കാണ് ഷെയ്ഖ് മുഹമ്മദ് ഇഫ്താര്‍ വിരുന്ന് നല്‍കിയത്.