ചങ്ങരംകുളം: നിപ്പ വൈറസ് ബാധിച്ചു മരിച്ചവരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് സംസാരിച്ച പ്രവാസി യുവാവിന് ജോലി നഷ്ടമായി. പള്ളിക്കര സ്വദേശിയായ യുവാവിനെയാണ് കുുവൈത്തില്‍ ജോലിയില്‍ നിന്നു പുറത്താക്കിയത്.
നിപ്പ വൈറസ് ബാധിച്ചു മരിച്ചവരെയും അവരുടെ സംസ്‌കാര ചടങ്ങുകളെയും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ ശബ്ദ സന്ദേശത്തിലൂടെ പരിഹസിച്ചിരുന്നു. ഇതിനെതിരെ നാട്ടിലും കുവൈത്തിലും പ്രതിഷേധം വ്യാപകമായതോടെ ഇയാള്‍ സമൂഹമാധ്യമത്തിലൂടെ ക്ഷമാഭ്യര്‍ഥനയും നടത്തിയിട്ടുണ്ട്.
നിപ്പാ വൈറസ് ബാധിതര്‍ക്കെതിരെയും സംസ്‌കാരച്ചടങ്ങുകള്‍ക്കെതിരെയും നടത്തിയ പരാമര്‍ശങ്ങള്‍ മതവിരുദ്ധമാണെന്ന് ചിലര്‍ കുവൈത്തിലെ കമ്ബനി അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്നാണ് ജോലി നഷ്ടപ്പെട്ടത്. പ്രതിഷേധമറിയിച്ച് താമസസ്ഥലത്തേക്കും ആളുകളെത്തിയതോടെ സുഹൃത്തുക്കള്‍ ഇയാളെ നാട്ടിലേക്കയച്ചു.