മംഗളൂരു: (www.mediavisionnews.in) കര്‍ണാടകയില്‍ നിപാ വൈറസ് ലക്ഷണങ്ങളോടെ രണ്ടു പേരെ മംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് രോഗികളും കേരളത്തില്‍ എത്തിയിരുന്നതായാണ് വിവരം. ഇതില്‍ ഒരാള്‍ നിപാ വൈറസ് ബാധിച്ച ഒരാളെ സന്ദര്‍ശിച്ചിരുന്നു. ഇരുവരും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
നിപാ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുമുള്ളലരെ പ്രവേശിപ്പിക്കുന്നതില്‍ കനത്ത സുരക്ഷയാണ് മറ്റ് സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നത്. കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് കേരളത്തില്‍ നിന്നുമുള്ളവരെ തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്. ഗോവയും കനത്ത സുരക്ഷ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുമുള്ള ആളുകളുമായുള്ള വിനോദയാത്രകള്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ റദ്ദ് ചെയ്യുകയാണ്.
കേരളത്തില്‍ നിപാ വൈറസ് മൂലം മരിച്ചവരുടെ എണ്ണം പത്തായി. സംസ്ഥാനത്ത് 12 പേര്‍ക്ക് നിപാ വൈറസ് ബാധിച്ചെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. 18 പേരുടെ രക്തസാബിള്‍ റിപ്പോര്‍ട്ടാണ് ഇതുവരെ ലഭിച്ചതെന്നും ആറുപേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.