കടുത്തുരുത്തി:(www.mediavisionnews.in) കള്ളിനും പഴങ്ങള്‍ക്കും പിന്നിലെ നിപാ വൈറസ് ഭീതിയില്‍ മുറുക്കാനും. നിപ വൈറസ് പടരുന്നതു വവ്വാലുകളിലൂടെയാണെന്ന് കണ്ടെത്തിയതോടെയാണു മുറുക്കാനെതിരേയും പ്രചാരണം ശക്‌തമായിരിക്കുന്നത്.
മുറുക്കുന്നതിന് ഉപയോഗിക്കുന്ന അടക്കയുടെ തോടു വവ്വാലുകള്‍ തിന്നുന്നതാണു മുറുക്കുന്നവരെ ഭയപ്പെടുത്തുന്നത്. ഇതോടെ മുറുക്കാന്‍ കടയിലെ കച്ചവടം പകുതിയായിക്കുറഞ്ഞെന്ന് കച്ചവടക്കാര്‍ പറയുന്നു.
വവ്വാലുകളുടെ ഇഷ്‌ട ഭക്ഷണമാണ് അടയ്‌ക്കാ. ഇതിന്റെ പുറത്തെ തൊണ്ടാണ് വവ്വാലുകള്‍ ചപ്പിത്തിന്നുന്നത്. ഇങ്ങിനെ തിന്നുന്ന അടയ്‌ക്കയില്‍ വാവ്വാലുകളുടെ ഉമിനീര്‍ പറ്റും, ഇത് വൈറസ് പകരാന്‍ ഇടയാക്കുമെന്നാണു പ്രചരണം. കൂടാതെ നിപ വൈറസ് മൂലം കള്ളു വ്യാപരെത്തെയും പഴങ്ങളുടെയും, ഫ്രഷ്‌ജൂസ് വ്യാപരത്തോയും സാരമായി ബാധിച്ചിരിക്കുകയാണ്. കള്ളു കച്ചവടം പകുതിയായി കുറഞ്ഞു. പനയുടെ കള്ളു കുടിക്കുവാനാണു വവ്വാലുകള്‍ കൂടുതലും എത്തുന്നത്. പനങ്കുലയില്‍ തൂങ്ങിക്കിടന്ന് കള്ളു കുടിക്കുമ്ബോള്‍ വവ്വാലുകളുടെ കാഷ്‌ടവും ഉമിനീരും, മൂത്രവും കള്ളില്‍ വീഴാന്‍ സാധ്യതയേറയാണ്.
പേരയ്‌ക്ക, ചക്ക, മാങ്ങ, വാഴപ്പഴം തുടങ്ങിയവയും വവ്വാലുകള്‍ ഭക്ഷിക്കുന്നതാണ്. ഫ്രഷ് ജൂസ് ഉണ്ടാക്കാന്‍ പലയിടങ്ങളിലും കേടായതും പക്ഷികള്‍ കടിച്ചതുമായതുമായ പഴങ്ങള്‍ ഉപയോഗിക്കാറുണ്ട്.. ഇതില്‍ വവ്വാലുകള്‍ തിന്നതാണോ എന്ന് അറിയാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ജൂസ് കുടിക്കാനും ആളുകള്‍ മടിക്കുകയാണ്