കീവ് (www.mediavisionnews.in) : ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടക്കുമ്പോള്‍ തന്റെ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അണിയാനായി 300 ജഴ്‌സികള്‍ അയച്ചുകൊടുത്ത് ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ താരം സാദിയോ മാനെ. തന്റെ ഗ്രാമമായ ബന്‍ബാലിയിലേക്കാണ് മാനെ ചെമ്പടയുടെ ജഴ്‌സി അയച്ചുകൊടുത്തിരിക്കുന്നത്. റയാല്‍ മാഡ്രിഡുമായുള്ള ഫൈനല്‍ നടക്കുമ്പോള്‍ ഈ ഷര്‍ട്ടിട്ട് കളി കാണാനാണ് മാനെയുടെ നിര്‍ദേശം.
2005ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളും എസി മിലാനും തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുമ്പോള്‍ ഗ്രാമവാസികള്‍ക്കൊപ്പം ഞാനും കളി കണ്ടിരുന്നു. എന്നാല്‍ ആ സമയം ഞാന്‍ ലിവര്‍പൂളിനെ പിന്തുണച്ചിരുന്നില്ല. അന്ന് ഞാന്‍ ബാഴ്‌സിലോണയുടെ വലിയ ആരാധകനായിരുന്നുവെന്നും സാദിയോ പറയുന്നു.
തന്റെ ഗ്രാമത്തിലെ രണ്ടായിരത്തോളം വരുന്ന നാട്ടുകാര്‍ മറ്റെല്ലാ ജോലിയും ഉപേക്ഷിച്ച് ഫൈനല്‍ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബന്‍ബാലിയില്‍ കഴിയുന്ന കുടുംബത്തില്‍ ചാമ്പ്യന്‍സ് ലീഗ് മെഡലുമായി വരുമെന്ന ഉറപ്പും മാനെ നല്‍കിയിട്ടുണ്ട്.