നടന്റെ മരണം കുടുംബത്തെ തളര്‍ത്തി; ഭാര്യ മകനെ കഴുത്തറുത്ത് കൊന്നു

0
101

ബംഗളുരു (www.mediavisionnews.in) : ഒരാഴ്ച മുന്‍പാണ് റോഡപകടത്തില്‍ കന്നഡ ടെലിവിഷന്‍ അവതാരകനും നടനുമായ ചന്ദന്‍ മരിച്ചത്. ഇതിന്റെ വിഷമത്തില്‍ ചന്ദന്റെ ഭാര്യ മകനെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചന്ദന്റെ ഭാര്യ മീനയാണ് അവരുടെ മകന്‍ തുഷാറിനെ കഴുത്തറുത്ത് കൊന്നത്. ശേഷം ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ചിക്കബല്ലപൂരിലെ സ്വവസതിയില്‍ വച്ചായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ മീന ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മീന കടുംകൈ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കന്നഡ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ചന്ദന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് റോഡപകടത്തില്‍ മരിച്ചത്. നാഷണല്‍ ഹൈവേ 4ല്‍ ഉണ്ടായ അപകടത്തിലാണ് ചന്ദന്‍ കൊല്ലപ്പെട്ടത്. ചന്ദന്റെ മരണം ഉള്‍ക്കൊള്ളാന്‍ ഭാര്യയ്ക്ക് കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് അവര്‍ മകടെ കൊന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here