ഉപ്പള: (www.mediavisionnews.in)ഡെങ്കിപ്പനി കൂടുതല്‍ പേരിലേക്ക് പടര്‍ന്നു പിടിക്കുന്നു. പൈവളിഗെ പഞ്ചായത്തില്‍ പത്തോളം പേരാണ് ചികിത്സ തേടിയിരിക്കുന്നത്. ബായാര്‍ പി.എച്ച്.സിയിലെ ഹെല്‍ത്ത് കമ്മ്യൂണിറ്റി കെയറില്‍ പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയവരെ പരിശോധിച്ചപ്പോള്‍ ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു.
രോഗികള്‍ക്ക് ബായാര്‍ പി.എച്ച്.സി.യിലെ ഹെല്‍ത്ത് ഇന്‍സ്‌പെകടറുടേയും മെഡിക്കല്‍ ഓഫീസറുടേയും നിര്‍ദേശപ്രകാരം രോഗത്തിനും രോഗപ്രതിരോധത്തിനും മരുന്നുകള്‍ നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ രോഗ പ്രതിരോധത്തിനായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ആരോഗ്യ വകുപ്പും അറിയിച്ചു.