ജൊഹന്നാസ്ബര്‍ഗ് (www.mediavisionnews.in): ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലേഴ്‌സിന്റെ വിരമിക്കല്‍ പ്രഖ്യാപനം. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും താന്‍ വിരമിച്ചതായി ഡിവില്ലേഴ്‌സ് തന്റെ ഔദ്യോഗിക അപ്പിലൂടെ അറിയിച്ചു.
‘അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഞാന്‍ വിരമിച്ചിരിക്കുന്നു, ഞാനാകെ ക്ഷീണിതനായിരിക്കുന്നു’ ലോകം കണ്ട മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളയ ഡിവില്ലേഴ്‌സ് പറയുന്നു.
‘ വിരമിക്കുക എന്ന തീരുമാനമെടുത്തത് ഏറെ വിഷമത്തോടെയാണ്. പക്ഷെ ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങാനുള്ള നല്ല സമയം ഇതാണ് എന്ന് കരുതുന്നു’ ഡിവില്ലിയേഴ്സ് കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്ക കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ഏ ബി ഡിവില്ലിയേഴ്‌സ്. 2004 ലാണ് താരത്തിന്റെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് ദക്ഷിണാ ഫ്രിക്കന്‍ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമായി ഡിവില്ലിയേഴ്‌സ് മാറുകയായിരുന്നു.
ഡിവില്ലിയേഴ്‌സ് വിരമിക്കുന്ന എന്ന വാര്‍ത്ത ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റും 228ഏകദിനവും 78 ടി20യും ഡിവില്ലേഴ്‌സ് കളിച്ചിട്ടുണ്ട്.