ഉപ്പള: (www.mediavisionnews.in)ടിപ്പറിന് പുറകിൽ ഓട്ടോ റിക്ഷയിടിച്ച് ഡ്രൈവറിന് പരിക്ക്. ഓട്ടോ ഡ്രൈവറും ഉപ്പള ഗേറ്റ് സ്വദേശിയുമായ മൊയ്‌ദീൻ (55)ആണ് പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ ഉപ്പള ബദരിയ ജുമാ മസ്ജിദിന് സമീപമാണ് അപകടമുണ്ടായത്. കൈകമ്പ ഭാഗത്തേക്കു പോകുകയായിരുന്ന ടിപ്പറിന് പുറകിൽ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മൊയ്‌ദീനെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







