ജെറ്റ് എയര്‍വെയ്‌സ് സൗജന്യ ടിക്കറ്റ് നല്‍കുന്നുവെന്ന വൈറല്‍ വാട്ട്‌സ്ആപ്പ് മെസേജ് വിശ്വസിക്കേണ്ട; അത് വ്യാജമാണ്

0
240

ന്യൂഡല്‍ഹി (www.mediavisionnews.in) : ആളുകളെ ഏറ്റവും അധികം ആകര്‍ഷിക്കുന്ന ഒന്നാണ് സൗജന്യമായി കിട്ടുന്ന സേവനങ്ങള്‍. അത്തരത്തിലാണ് ജെറ്റ് എയര്‍വെയ്‌സിന്റെ പേരിലുള്ള ഒരു മെസേജ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. ജെറ്റ്എയര്‍വെയ്‌സ് സൗജന്യമായി ടിക്കറ്റുകള്‍ നല്‍കുന്നു എന്നായിരുന്നു ഗ്രൂപ്പുകളിലൂടെ പ്രചരിച്ച മെസേജ്. എന്നാല്‍, ഈ മെസേജ് വ്യാജമാണെന്നാണ് ഇപ്പോള്‍ ജെറ്റ് എയര്‍വെയ്‌സ് തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്.

25ാം വാര്‍ഷികത്തിന്റെ ഭാഗമായി ജെറ്റ് എയര്‍വെയ്‌സ് രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുന്നു എന്നായിരുന്നു വാട്ട്‌സ്ആപ്പില്‍ പ്രചരിച്ച സന്ദേശം. ഇതിനൊപ്പം ഒരു വെബ്‌സൈറ്റിലേക്കുള്ള ലിങ്കുമുണ്ടായിരുന്നു. ടിക്കറ്റ് സ്വന്തമാക്കാന്‍ സര്‍വെ ഫോം ഫില്ല് ചെയ്യാനും 20 പേര്‍ക്ക് ഈ മെസേജ് ഫോര്‍വേഡ് ചെയ്യാനുമായിരുന്നു സന്ദേശം ആവശ്യപ്പെട്ടത്.

ജെറ്റ് എയര്‍വെയ്‌സ് വെബ്‌സൈറ്റ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന ലിങ്കായിരുന്നു ഇത്. ഇത് സൂക്ഷ്മമായി നോക്കിയാല്‍ ലിങ്കിലെ സ്‌പെല്ലിങ് പോലും ശരിയാണെന്ന് തോന്നും. എന്നാല്‍ ഐ എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ നോക്കിയാല്‍ അറിയാം അതിനെന്തോ പന്തികേടുണ്ടെന്ന്. ഒറ്റനോട്ടത്തില്‍ കുഴപ്പമൊന്നും തോന്നില്ല താനും.

ലോകത്തില്‍ തന്നെ ഏറ്റവും അധികം വ്യാജ സന്ദേശങ്ങളും സ്പാമുകളും പ്രചരിക്കുന്നൊരു സ്ഥലമാണ് വാട്ട്‌സ്ആപ്പ്. ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്താനും മൊബൈല്‍ ഫോണുകളിലും മറ്റും ഹാക്കിങ് വൈറസുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുമൊക്കെയാണ് സാധാരണയായി ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here