ചാമ്പ്യന്‍സ് ലീഗ്: റയല്‍- ലിവര്‍പൂള്‍ സൂപ്പര്‍പോരാട്ടത്തിന് മണിക്കൂറുകള്‍ ബാക്കി

0
167

കീവ് (www.mediavisionnews.in) :മോസ്‌ക്കോയും കീവും തമ്മില്‍ അധികദൂരമില്ല-അഥവാ റഷ്യയും ഉക്രൈനും തമ്മില്‍ അടുത്താണ്. ലോകകപ്പും യുവേഫ ചാമ്പ്യന്‍സ് ലീഗും തമ്മില്‍ ഇത് വരെ വലിയ ബന്ധമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ രണ്ട് ചാമ്പ്യന്‍ഷിപ്പുകളും തമ്മില്‍ നല്ല ബന്ധമുണ്ട്. ഇന്ന് ഉക്രൈന്‍ ആസ്ഥാന നഗരമായ കീവില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ വിജയിക്കുന്ന ചില താരങ്ങള്‍ക്ക് നാളെ ധൈര്യസമേതം മോസ്‌ക്കോയിലേക്ക് വിമാനം കയറാം-ലോകകപ്പ് എന്ന ആഗോള ലക്ഷ്യത്തില്‍. ലോകകപ്പ് വര്‍ഷമായതിനാല്‍ സകല നേത്രങ്ങളും ഇന്ന് കീവിലേക്ക് തന്നെ.

യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെയാണ് നിശ്ചയിക്കുന്നതെങ്കിലും ഫലത്തില്‍ ഈ കിരീടം ലോക ജേതാവിനെ നിശ്ചയിക്കുന്നതിനുള്ള ചവിട്ടുപടിയാണ്. ഇംഗ്ലണ്ട്, ബ്രസീല്‍, പോര്‍ച്ചുഗല്‍, ഈജിപ്ത്, സ്‌പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ലോകകപ്പ് താരങ്ങളാണ് റയല്‍ മാഡ്രിഡ്-ലിവര്‍പൂള്‍ നിരകളില്‍ കളിക്കുന്നത്.

ഇന്ത്യന്‍ സമയം രാത്രി 12-15 നാണ് മല്‍സരം. ടെന്‍ രണ്ടില്‍ തല്‍സമയ സംപ്രേഷണമുണ്ട്. സാധ്യതാ പട്ടികയില്‍ എല്ലാവരും വ്യക്തമായ സ്ഥാനം നല്‍കുന്നത് റയല്‍ മാഡ്രിഡിന് തന്നെ. അതിന് പ്രധാന കാരണം കൃസ്റ്റിയാനോ റൊണാള്‍ഡോ എന്ന ചാമ്പ്യന്‍ താരം. തുടര്‍ച്ചയായി രണ്ട് തവണ റയല്‍ ചാമ്പ്യന്‍സ് ലീഗ് നേടിക്കഴിഞ്ഞു. സൈനുദ്ദീന്‍ സിദാന്‍-കൃസ്റ്റിയാനോ കൂട്ടുകെട്ടാണ് ഈ ഡബിള്‍ നേട്ടങ്ങള്‍ക്ക് പിറകില്‍. ഇതേ കൂട്ടുകെട്ടാണ് ഇന്നും കലാശത്തിനിറങ്ങുന്നത്. രണ്ട് പേരും തമ്മിലുള്ള കെമിസ്ട്രി അപാരമാണ്. റയലിന്റെ വിജയഘടകമാവുന്ന ഈ സഖ്യം പൊളിക്കാന്‍ ലിവര്‍പൂള്‍ സംഘത്തില്‍ രണ്ട് പേരാണുള്ളത്. മുഹമ്മദ് സലാഹും റോബര്‍ട്ടോ ഫിര്‍മിനോയും. രണ്ട് പേരും അപകടകാരികളാണ്. പക്ഷേ സ്ഥിരതയുടെ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് എത്രമാത്രം ശക്തരായി ഫൈനല്‍ കളിക്കാനാവുമെന്നതാണ് പ്രധാനം.

പക്ഷേ ജോര്‍ഗാന്‍ ക്ലോപ്പ് എന്ന ലിവര്‍പൂള്‍ പരിശീലകന് ഈ ആത്മവിശ്വാസമില്ല. അദ്ദേഹത്തിന്റെ ഫസ്റ്റ് ഇലവനിലെ രണ്ട് പേരും ഇപ്പോഴും ഫിറ്റ്‌നസ് തെളിയിച്ചിട്ടില്ല. മുഹമ്മദ് സലാഹിലാണ് കോച്ചിന്റെ കാര്യമായ പ്രതിക്ഷകള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലുമായി 43 ഗോളുകള്‍ സീസണില്‍ സ്‌ക്കോര്‍ ചെയ്ത ഈജിപ്തുകാരന് ഇന്ന് പക്ഷേ കൈലര്‍ നവാസിനെ മറിക്കടക്കണമെങ്കില്‍ മാര്‍സിലോ, കാര്‍വജാല്‍, സെര്‍ജിയോ റാമോസ്, വരാനെ തുടങ്ങിയവരെയെല്ലാം പിറകിലാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here