ചാംപ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡിന് ഹാട്രിക് കിരീടം

0
322

(www.mediavisionnews.in)ആവേശകരമായ യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് കിരീടം. ലിവര്‍പൂളിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് റയലിന്റെ കിരീടധാരണം. ഗരെത് ബെയ്‌ലിന്റെ ഇരട്ട ഗോളുകളും കരീം ബെന്‍സേമയുടെ ഒരു ഗോളുമാണ് റയലിന് ജയമൊരുക്കിയത്. ലിവര്‍പൂളിന്റെ ഏകഗോള്‍ സാദിയോ മാനെ നേടി.

തുടര്‍ച്ചയായി മൂന്ന് തവണ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി റയല്‍ മാഡ്രിഡ് കുറിച്ചത് ചരിത്രമാണ്. ചരിത്രത്തിലാദ്യമായാണ് ഒരു ടീം തുടര്‍ച്ചയായി മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടുന്നത്.

മത്സരത്തിന്റെ ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. മുഹമ്മദ് സലാഹിന്റെയും കാര്‍വാഹലിന്റെയും കണ്ണീര്‍ വീണ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളുകള്‍ ഒന്നും നേടിയില്ല.

രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ ലോറിസ് കറിയൂസിന്റെ അബദ്ധമാണ് ഗോളില്‍ കലാശിച്ചത്. 51ആം മിനിറ്റില്‍ കറിയൂസ് പിടിച്ച പന്ത് സഹതാരത്തിന് നല്‍കുന്നതിനിടെ ബെന്‍സേമ കാല്‍വെയ്ക്കുകയായിരുന്നു. പന്ത് വലയിലേക്ക്. എന്നാല്‍ 55ാം മിനിറ്റില്‍ തന്നെ മാനെയിലൂടെ ലിവര്‍പൂള്‍ സമനില നേടി. എന്നാല്‍ ആ ആശ്വാസം അധിക സമയം നിലനിന്നില്ല. 64ആം മിനിറ്റില്‍ മാഴ്‌സലോ നല്‍കിയ മനോഹരമായ വോളി പകരക്കാരനായി ഇറങ്ങിയ ബെയ്ല്‍ അതിലും മനോഹരമായ ഒരു ബൈസിക്കിള്‍ കിക്കിലൂടെ ലിവര്‍പൂളിന്റെ നെഞ്ചില്‍ തീകോരിയിട്ട് വലയിലേക്ക്. റയലിന് ഒരു ഗോളിന്റെ ലീഡ്. സ്‌കോര്‍ 2 – 1.

തുടര്‍ന്ന് ലിവര്‍പൂള്‍ ഗോള്‍ മടക്കാന്‍ ശ്രമിക്കുന്നതിനിടെ 83ആം മിനിറ്റില്‍ റയലിന്റെ മൂന്നാം ഗോളും പിറന്നു. ബെയ്‌ലിന്റെ ഒരു ലോങ് റേഞ്ച് ഷോട്ട് കരിയസ് തട്ടിയകറ്റാന്‍ ശ്രമിച്ചു എങ്കിലും വീണ്ടും കൈയില്‍ തട്ടി പന്ത് ഉള്ളിലേക്ക് കയറി.

LEAVE A REPLY

Please enter your comment!
Please enter your name here