ക്രിക്കറ്റാണെന്‍റെ ലഹരി, ഷാംപെയ്‍നല്ല: വിജയാഘോഷത്തിനിടെ മദ്യം നിരസിച്ച് റാഷിദ് ഖാന്‍

0
308

ഹൈദരാബാദ്‌ (www.mediavisionnews.in) : ഐപിഎല്ലിലെ ഏറ്റവും തിളങ്ങിയ താരങ്ങളുടെ ഒരു പട്ടികയില്‍ ആദ്യത്തെ പേരുകളിലൊന്ന് അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്റെ പോരാകും. സണ്‍റൈസസ് ഹൈദ്രാബാദിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ റാഷിദ് വഹിച്ച പങ്ക് അതിനിര്‍ണ്ണായകമാണ്. ഐപിഎല്ലിലെ 14 മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റുകള്‍ വീഴ്ത്തി ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തും റാഷിദ് എത്തിയിരുന്നു.

കൊല്‍ക്കത്തയ്‌ക്കെതിരെ പ്ലേഓഫ് മത്സരത്തില്‍ റാഷിദ് തകര്‍പ്പന്‍ പ്രകടനം ആണ് കാഴ്ച്ചവെച്ചത്. 10 പന്തില്‍ നിര്‍ണ്ണായകമായ 34 റണ്‍സ് അടിച്ചുകൂട്ടുകയും മൂന്ന് വിക്കറ്റ് നേടുകയും ചെയ്തു അദ്ദേഹം.

മല്‍സരത്തിന് പിന്നാലെ ഹൈദരാബാദ് താരങ്ങള്‍ ആഘോഷത്തിലേക്കാണ് കടന്നത്. കേക്ക് മുറിച്ചും ഷാംപെയ്ന്‍ ഒഴുക്കിയും ആഘോഷം ഗംഭീരമാക്കി. ഇതിനിടെ ആരോ റാഷിദിന് നേരെ ഷാംപെയ്ന്‍ നീട്ടി. എന്നാല്‍ താരം അത് നിരസിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

മദ്യം ഇസ്ലാമില്‍ നിഷിദ്ധമായത് കൊണ്ടാണ് അദ്ദേഹം നിരസിച്ചതെന്നും റമദാന്‍ മാസത്തിന്റെ പവിത്രതയും അത്തരമൊരു തീരുമാനമെടുക്കാന്‍ റാഷിദിനെ പ്രേരിപ്പിച്ചുതെന്നുമാണ് ആരാധകര്‍ ഇതേകുറിച്ച് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here