കല്യാണത്തലേന്ന് കാമുകി ഒളിച്ചോടി, കേക്ക് മുറിച്ച്‌ ആഘോഷമാക്കി കാമുകന്‍

0
171

നീലേശ്വരം:(www.mediavisionnews.in) നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കല്ല്യാണം നിശ്ചയിച്ചിരിക്കെ ഫേസ്ബുക്ക് കാമുകനൊപ്പം യുവതി ഒളിച്ചോടി. മടികൈ കാഞ്ഞിരപ്പൊയ്കയിലുള്ള യുവതിയാണ് കല്യാണത്തലേന്ന് വീട്ടുകാരെ കണ്ണീരിലാഴ്ത്തിയത്. എന്നാല്‍ അമ്ബരിപ്പിക്കുന്ന സംഗതി അതായിരുന്നില്ല. കാമുകി ഒളിച്ചോടിയത് കേക്ക് മുറിച്ചാണ് വരന്‍ ആഘോഷിച്ചത്. പെണ്‍കുട്ടി അമ്മയുടെ അഴിത്തലയിലുള്ള വീട്ടിലാണ് ചെറുപ്പം മുതല്‍ കഴിഞ്ഞത്. ഇവിടെ വയ്ച്ചാണ് യുവാവുമായി പരിചയത്തിലാകുന്നതും പ്രണയിക്കുന്നതും. യുവാവ് പ്രണയാഭ്യര്‍ത്ഥന വീട്ടുകാരെ അറിയിച്ചിട്ടും ബന്ധുക്കള്‍ അംഗീകരിച്ചിരുന്നില്ല.

എന്നാല്‍ അതിനു ശേഷം കുട്ടിയ്ക്ക് പ്രായ പൂര്‍ത്തിയാകുമ്ബോള്‍ വിവാഹം നടത്താമെന്ന് സമ്മതിച്ചിരുന്നു. ഏതാനും നാള്‍ മുന്‍പാണ് കല്ല്യാണ തീയതി വരെ നിശ്ചയിച്ച്‌ കാര്യങ്ങള്‍ തീരുമാനിച്ചത്. അവസാന നിമിഷം പെണ്‍കുട്ടി ഇത് ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നിരുന്നാലും തളരാതെ നല്ലൊരു ജീവിതത്തതിലേക്ക് കടക്കാനൊരുങ്ങുകയാണ് യുവാവ്. ഇതിനു മുന്നോടിയായി സുഹൃത്തുക്കളുമായി കേക്ക് മുറിക്കാനും ആഘോഷം നടത്താനും യുവാവ് മടിച്ചില്ല

LEAVE A REPLY

Please enter your comment!
Please enter your name here