കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം സമുദായത്തിന് നൽകണമെന്ന് സംഘടനകൾ

0
76

ബംഗളൂരു(www.mediavisionnews.in) :  കര്‍ണാടകയില്‍ മന്ത്രിസ്ഥാനങ്ങൾ പങ്കുവെക്കുന്നത് സംബന്ധിച്ച് ജെ.ഡി.എസും കോണ്‍ഗ്രസും ഇന്ന് ബംഗളുരുവിൽ യോഗം ചേരും. തിങ്കളാഴ്ച നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി ഡൽഹിയിലെത്തി യു.പി.എ ചെയർപേഴ്സൺ സോണിയ ഗാന്ധിയേയും കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധിയേയും സന്ദർശിച്ചു. സഖ്യ സർക്കാരിന്‍റെ സുഗമമായ പ്രവർത്തനങ്ങൾക്കായി ഒരു കോമൺ മിനിമം പ്രോഗ്രാം രൂപീകരിക്കാനും ഇരുപാർട്ടികളും തമ്മിൽ ധാരണയായി.

സ്പീക്കർ സ്ഥാനം കോൺഗ്രസിന് നൽകാമെന്ന് ജെ.ഡി.എസ് സമ്മതിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ രാഹുൽ ഗാന്ധി ഏല്പിച്ചു. ഇതിനിടെ ഏഴുതവണ എം.എൽ.എയായ റോഷൻ ബെയ്ഗിനെയോ മറ്റേതെങ്കിലും മുസ്ലിം എം.എൽ.എമാരെയോ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ചില മുസ്ലിം സംഘടനകൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here