കര്‍ണാടകയിലെ ആര്‍.ആര്‍ നഗറില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം

0
98

ബംഗളൂരു(www.mediavisionnews.in) : വോട്ടെടുപ്പ് ​നടന്ന ബംഗളൂരു ആര്‍.ആര്‍ നഗര്‍ നിയമസഭ മണ്ഡലത്തില്‍ കോൺഗ്രസ്സിന് തകര്‍പ്പന്‍ വിജയം. 80,282 വോട്ടുകളുമായി കോൺഗ്രസ്സിന്റെ സിറ്റിങ് എം.എല്‍.എ മുനിരത്ന വിജയിച്ചു. പത്താം റൗണ്ട് വോട്ടെണ്ണലും പൂര്‍ത്തിയായതോടെ 46,218 വോട്ടുകളുടെ ഭൂരിപക്ഷമാണ് മുനിരത്ന നേടിയത്. 34,064 വോട്ടുകളുമായി ബി.ജെ.പി സ്ഥാനാര്‍ഥിയായ തുളസി മുനിരാജു ഗൗഡയാണ് രണ്ടാമത്. ജെ.ഡി.എസ് സ്ഥാനാര്‍ഥി ജി.എച്ച്‌. രാമചന്ദ്രക്ക് 23,526 വോട്ടുകളാണ് ലഭിച്ചത്.

കോണ്‍ഗ്രസ്​ ജനതാദള്‍(എസ്​) സഖ്യം ഭരിക്കുന്ന കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്​ മാറ്റിവെച്ച മണ്ഡലങ്ങളിലൊന്നാണ് ആര്‍.ആര്‍ നഗര്‍ (രാജരാജേശ്വരി നഗര്‍). വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് പിടിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ടാണ് ആര്‍.ആര്‍. നഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നത്. എം.എല്‍.എ ന്യാമഗൗഡയുടെ മരണത്തോടെ സര്‍ക്കാറി​​െന്‍റ ഭൂരിപക്ഷം 116 ആയി കുറഞ്ഞിട്ടുണ്ട്​.

104 സീറ്റാണ്​ ബി.ജെ.​പിക്കുള്ളത്​. 77 സീറ്റ്​ കോണ്‍ഗ്രസിനും 37 സീറ്റ്​ ജെ.ഡി^എസിനുമുണ്ട്​. രണ്ട്​ സ്വതന്ത്രരുടെ പിന്തുണയും സര്‍ക്കാറിനാണ്​​. കൂടുതല്‍ സീറ്റ്​ വിജയിച്ച്‌​ സര്‍ക്കാറിനെതിരായ ഭീഷണി ഒഴിവാക്കുകയാണ്​ കോണ്‍ഗ്രസി​​െന്‍റയും ജെ.ഡി^എസി​​െന്‍റയും ലക്ഷ്യം. എന്തായാലും ആര്‍.ആര്‍. നഗര്‍ സീറ്റുകൂടി നേടിയതോടെ സഖ്യസര്‍ക്കാരി​െന്‍റ അംഗബലം 117 ആയി ഉയരും.

ആര്‍.ആര്‍ നഗറില്‍ 2008ല്‍ 41.8 ശതമാനം വോ​േട്ടാടെ വിജയിച്ച ബി.ജെ.പി, ഇത്തവണ മണ്ഡലത്തില്‍ കോണ്‍ഗ്രസ്​ എം.എല്‍.എക്കെതിരെ കേസ്​ നിലനില്‍ക്കുന്നത്​ തങ്ങള്‍ക്ക്​ അനുകൂലമാവുമെന്ന​ കണക്കുകൂട്ടിയിരുന്നു. എന്നാല്‍, വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് പിടിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് കേസ് സിറ്റിങ് എം.എല്‍.എ ആയ മുനിരത്നയെ ബാധിച്ചില്ലെന്നാണ് തെരഞ്ഞെുടുപ്പ് ഫലം വ്യക്തമാക്കുന്നത്.

കൂടാതെ ജെ.ഡി.എസ് സ്ഥാനാര്‍ഥിക്ക് 23,526 വോട്ടുകള്‍ മാത്രമാണ് നേടാനായത്. മണ്ഡലത്തില്‍ ജെ.ഡി.എസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര ഉള്‍പെടയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ജെ.ഡി.എസ് സ്ഥാനാര്‍ഥിക്ക് കുറഞ്ഞ വോട്ടുകള്‍ ലഭിച്ചതും ഈ ധാരണ ശരിവെക്കുന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here