കണ്ടത്തിലെ ക്രിക്കറ്റ്​ തര്‍ക്കം:​ ​ഒൗട്ട്​ വിളിച്ച്‌​ ​ഐ.സി.സി (വീഡിയോ കാണാം)

0
201

ദുബൈ ​(www.mediavisionnews.in):ഗ്രാമങ്ങളിൽ നടക്കുന്ന ക്രിക്കറ്റ്​ മൽസരങ്ങളിൽ തർക്കങ്ങളിൽ സ്വാഭാവികമാണ്​. ബാറ്റ്​സമാൻമാർ ഒൗട്ടാകുന്നതുമായി ബന്ധപ്പെട്ടാണ്​ തർക്കങ്ങളിൽ കൂടുതലും ഉണ്ടാവുക. കാട്ടിലേക്കും അപ്പുറ​ത്തെ പറമ്പിലേക്കും പന്ത്​ അടിച്ച്​ ബാറ്റ്​സ്​മാൻമാർ ഒൗട്ടാകുന്ന ചില വിചിത്ര നിയമങ്ങളും ഗ്രാമങ്ങളിലെ ക്രിക്കറ്റ്​ കളിയുടെ ഭാഗമാണ്​.

ഇത്തരത്തിൽ പാകിസ്​താനിലെ ഒരു ഗ്രാമത്തിൽ നടന്ന ക്രിക്കറ്റ്​ മൽസരത്തിൽ ബാറ്റ്​സ്​മാൻ പുറത്തായോ എന്നതിൽ​ ഐ.സി.സി തീരുമാനമെടുത്തതാണ്​ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്​​.

പാകിസ്​താനിലെ ​ഒരു ഗ്രാമത്തിൽ നടന്ന ക്രിക്കറ്റ്​ കളിയിൽ പന്ത്​ അടിക്കാനായി ബാറ്റ്​സ്​മാൻ ആഞ്ഞു വീശുന്നു. കാറ്റി​​െൻറ ശക്​തിയിൽ അടിച്ച പന്ത്​ മുന്നോട്ട്​ പോകാതെ പതിയെ ഉരുണ്ട്​ സ്​റ്റംപിൽ തട്ടുന്നു. ആ സമയം ക്രീസിന്​ പുറത്തായിരുന്നു ബാറ്റ്​സ്​മാൻ. ഇതോടെ മൽസരത്തിലെ അംപയർ ഒൗട്ട്​ വിളിച്ചു. എന്നാൽ ക്രീസ്​ വിടാൻ ബാറ്റ്​സ്​മാൻ തയാറായില്ല. അവസാനം എല്ലാവരുടെയും നിർബന്ധത്തിന്​ വഴങ്ങി ബാറ്റ്​സ്​മാൻ ക്രീസ്​ വിട്ടു.

പിന്നീട്​ ഇൗ മൽസരത്തി​​െൻറ വീഡിയോ  ആരോ ​െഎ.സി.സിക്ക്​ അയച്ചുകൊടുക്കുകയും ബാറ്റ്​സ്​മാൻ ഒൗട്ടായോ എന്ന്​ വ്യക്​തമാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഉടൻ തന്നെ ​െഎ.സി.സി ഇതിനുള്ള മറുപടിയിൽ നൽകി. ആ വീഡിയോ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​ത്​ സംഘടനയുടെ നിയമാവലിയിലെ 32.1 വകുപ്പ്​ പ്രകാരം ബാറ്റ്​സ്​മാൻ ഒൗ​െട്ടന്നായിരുന്നു ​െഎ.സി.സി നൽകിയ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here