മുംബൈ: (www.mediavisionnews.in) ഐപിഎല്‍ 2018 സീസണിലെ ചാംപ്യന്‍മാരെ ഇന്നറിയാം. മുംബൈയില്‍ വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. അന്‍പത്തിയൊന്‍പത് മത്സരങ്ങള്‍ക്കൊടുവില്‍ കലാശപ്പോരാട്ടത്തില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും വില്യംസിന്‍റെ സണ്‍റൈസേഴസ് ഹൈദരാബാദുമാണ് ഇന്ന് നേര്‍ക്കുനേര്‍ ഏട്ടുമുട്ടുന്നത്.
ക്വാളിഫയറില്‍ അടക്കം സീസണില്‍ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ചെന്നൈ ജയിച്ചു. ധോണി, ഡുപ്ലെസി, റായ്ഡു, ബ്രാവോ, റെയ്‌ന, വാട്‌സണ്‍ എന്നിവരിലാണ് ചെന്നൈയുടെ പ്രതീക്ഷ. ബൗളിംഗിലും ബാറ്റിംഗിലും ചെന്നൈ നിര സന്തുലിതമാണ്. വില്യംസണെയും ധവാനെയും അമിതമായി ആശ്രയിക്കുന്നതാണ് ഹൈദരാബാദിന്‍റെ വെല്ലുവിളി. റഷീദ് ഖാനും ഭുവനേശ്വര്‍ കുമാറും നന്നായി പന്തെറിയുന്നുണ്ടെങ്കിലും കൂടെയുള്ളവര്‍ക്ക് തുടക്കത്തിലേ മികവ് ആവര്‍ത്തിക്കാനാവുന്നില്ല.
വയസന്‍പടയെന്നു വിമര്‍ശിച്ചവരുടെ വയടപ്പിച്ചാണ് ചെന്നൈ മുന്നേറുന്നത്. ട്വന്റി20യില്‍ ജയിച്ചുകയറാന്‍ പഴയ പടക്കുതിരകള്‍ക്കും സാധിക്കുമെന്നു കാട്ടിത്തന്നിരിക്കുകയാണു ചെന്നൈ സൂപ്പര്‍ കിങ്സ്. താരലേലത്തില്‍ ചെന്നൈ ടീമിലെടുത്തവരുടെ പ്രായം കണ്ട ആരാധകരും ട്രോളന്മാരും റിട്ടയര്‍മെന്റ് റൂം എന്നു വിശേഷിപ്പിച്ച ധോണിപ്പടയ്ക്കു മൂന്നാം ഐപിഎല്‍ കിരീടം കൈപ്പിടിയിലൊതുക്കാന്‍ ഇനി ആവശ്യം ഒരൊറ്റ ജയം മാത്രമാണ്.