ദുബൈ (www.mediavisionnews.in) :ഐപിഎല്‍ പതിനൊന്നാം സീസണിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഓസ്ട്രേലിയന്‍ താരം ഷെയ്ന് വാട്സന് പുതിയ ടീമിലേക്ക്. യു എ ഇയില്‍ നടക്കുന്ന ടി10 ലീഗില്‍ കറാച്ചിയന്‍സ് ടീമിന്റെ ഭാഗമായിരിക്കുകയാണ് ഷെയ്ന് വാട്സണ്.
ഡിസംബറില്‍ ആരംഭിക്കുന്ന ലീഗില്‍ കറാച്ചിയന്സിന്റെ ഐക്കണ്‍ പ്ലേയറായിട്ടാണ് വാട്സന് എത്തുന്നത്. ” ടെസ്റ്റ് ക്രിക്കറ്റിനേക്കാള്‍ 10 ഓവര്‍ ലീഗ് എന്റെ ശരീരത്തിന് തീര്‍ച്ചയായും യോജിക്കും 2004-05 കാലഘട്ടത്തില്‍ ടി20 ക്രിക്കറ്റ് കളിക്കുന്നത് പോലെയാണിത് . കറാച്ചിയന്‍സ് പോലെയുള്ള ഒരു ടീമിന് വേണ്ടി കളിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ് ‘ വാട്സണ് പറഞ്ഞു .
ഐപിഎല്ലില്‍ ഇപ്രാവശ്യം തകര്‍പ്പന്‍ പ്രകടനമാണ് വാട്സണ് കാഴ്ച്ചവെച്ചത്. ഫൈനലില്‍ സെഞ്ച്വറി നേടി വാട്സണ് ചെന്നൈയ്ക്ക് ഐപിഎല്‍ കിരീടവും സമ്മാനിച്ചിരുന്നു.
57 പന്തില്‍ 11 ബൗണ്ടറിയും എട്ടു സിക്സും അടങ്ങുന്നതായിരുന്നു വാട്സന്റെ ഇന്നിങ്സ്. വാട്സന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് ഹൈദരാബാദ് ഉയര്‍ത്തിയ 179 റണ്‍സിന്റെ വിജയല്യം ഒന്‍പതു പന്തുകള്‍ ബാക്കിനില്‍ക്കെ ചെന്നൈ കൂളായി മറികടന്നത്. വാട്സണ് തന്നെയാണ് ഫൈനലിലെ താരവും. വാട്സന്റെ സീസണിലെ രണ്ടാം സെഞ്ച്വറിയാണിത്.
ഇതോടെ ഐപിഎല്ലില്‍ മൂന്നാം കിരീടമെന്ന നേട്ടവും ചെന്നൈ സ്വന്തമാക്കി. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമെത്തിയ ചെന്നൈയ്ക്ക് മധുര നേട്ടമായി മാറി ഈ ഐപിഎല്‍ കിരീടം.