മുംബൈ (www.mediavisionnews.in) :ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരു കാലത്ത് പിടിച്ചുകുലുക്കിയ ഒത്തുകളി വിവാദം ഐപിഎല്ലിനെയും വിടാതെ പിടികൂടിയിരുന്നു. മലയാളി താരം എസ് ശ്രീശാന്ത് ഉള്‍പ്പെടയുളളവര്‍ വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് ബിസിസിഐയുടെ ആജീവനാനന്ത വിലക്കിന് ഇരയായവരാണ്.
എന്നാല്‍ വീണ്ടും ഐപിഎല്ലിലേക്ക് ഒത്തുകളി സൂചന നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോര്‍ പുറത്ത് വരുന്നത്. ഐപിഎല്‍ പതിനൊന്നാം സീസണില്‍ ചെന്നൈയുടെ എതിരാളികളെ മുമ്പെ പ്രഖ്യാപിച്ചിരിക്കുകയാണ് ഹോട്ട്സ്റ്റാര്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഫൈനലില്‍ ചെന്നൈയുടെ എതിരാളിയായി കൊല്‍ക്കത്തയെയാണ് വീഡിയോയില്‍ കാണിക്കുന്നത്.ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ഹൈദരാബാദിനെ തകര്‍ത്ത് ചെന്നൈ നേരെത്തെ തന്നെ ഫൈനലില്‍ എത്തിയിരുന്നു.
രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത-ഹൈദരാബാദിനെ ഇന്ന് നേരിടാനിരിക്കെയാണ് ഫൈനലില്‍ എത്തുന്നത് ആരെന്ന് പ്രഖ്യാപിച്ചുകൊണ്ടുളള ഹോട്ട് സ്റ്റാര്‍ പരസ്യം പുറത്ത് വന്നത്. ഇത് ഏറെ വിവാദമായിരിക്കുകയാണ്. നേരത്തെ ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത രാജസ്ഥാന്‍ റോയല്‍സിനെ തര്‍ത്തിരുന്നു. ആ വീഡിയോ കാണാം