കാസറഗോഡ്: (www.mediavisionnews.in) ഈ വർഷം എസ് എസ് എൽ സി, പ്ലസ് ടു ,വി എച്ച് എസ് ഇ പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സീതി സാഹിബ് എക്സലൻസി അവാർഡ് നൽകി അനുമോദിക്കുന്ന പരിപാടി എ പ്ലസ് മീറ്റ് മെയ് 29 ചെവ്വാഴ്ച രാവിലെ പത്ത് 10 മണിക്ക് കാസറഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും.
മുൻ മന്ത്രിയും സംസ്ഥാന മുസ്ലിം ലീഗ് ട്രഷററുമായ ചെർക്കളം അബ്ദുല്ല ഉദ്ഘാടനം നിർവഹിക്കും. കർണാടക മുൻ മന്ത്രി യൂ ടി ഖാദർ എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കും ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് എം സി ഖമറുദ്ധീൻ എം എൽ എ മാരായ എൻ എ നെല്ലിക്കുന്ന് ,പി ബി അബ്ദുൽ റസാക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ എന്നിവർ വിശിഷ്യാതിഥികളാവും.
പ്രശസ്ത ട്രൈനർ അഡ്വ വാമനകുമാർ, ഇന്റർനാഷ്ണൽ കരിയർ ഗൈഡർ ഷരീഫ് പൊവ്വൽ എന്നിവർ ക്ലാസ് കൈകാര്യം ചെയ്യും മുസ്ലിം ലീഗ് പോഷക സംഘടനാ നേതാക്കൾ സംബന്ധിക്കും അർഹരായ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റ് കോപ്പിയുമായി രാവിലെ പത്ത് മണിക്ക് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി ആക്ടിംങ്ങ് ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ എന്നിവർ അറിയിച്ചു