പാറശ്ശാല:(www.mediavisionnews.in) പാറശ്ശാല എം.എല്‍.എ.യും പൊതുജനങ്ങളുമെന്ന പേരില്‍ എം.എല്‍.എ.യുടെ േപഴ്‌സണല്‍ സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഗ്രൂപ്പ് പ്രവര്‍ത്തനം നിര്‍ത്തി. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ.യുടെ പൊതുജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് മാസങ്ങള്‍ക്ക് മുമ്പ് ഗ്രൂപ്പ് ആരംഭിച്ചത്. എം.എല്‍.എ.യുടെ േപഴ്‌സണല്‍ സ്റ്റാഫും പാര്‍ട്ടി പ്രവര്‍ത്തകരുമായിട്ടുള്ളവര്‍ അഡ്മിന്‍മാരായിട്ടായിരുന്നു പ്രവര്‍ത്തനം. ഇതില്‍ സി.പി.എം. ജില്ലാ സെക്രട്ടറി മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അംഗങ്ങളാണ്. സ്ത്രീകളടക്കമുള്ളവരുടെ ഈ ഗ്രൂപ്പിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. ഇതറിഞ്ഞതോടെ ഗ്രൂപ്പില്‍ അംഗങ്ങള്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്ന് ഗ്രൂപ്പ് അഡ്മിന്‍ പോസ്റ്റ് ചെയ്ത വ്യക്തിയോട് സന്ദേശം ‘ഡിലീറ്റ്’ ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ക്ക് ഇത് ഡിലീറ്റ് ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് സന്ദേശം പോസ്റ്റ് ചെയ്ത വ്യക്തി മറ്റൊരു സന്ദേശത്തിലൂടെ ഗ്രൂപ്പ് അംഗങ്ങളോട് ക്ഷമ ചോദിച്ചു. എന്നാല്‍ വീഡിയോ ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വൈകുന്നേരം ഗ്രൂപ്പ് അഡ്മിന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു.
പ്രവര്‍ത്തനം നിര്‍ത്തി
എം.എല്‍.എ. എന്ന നിലയില്‍ മണ്ഡലത്തില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിക്കാനായി ആരംഭിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പായിരുന്നു. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ അംഗങ്ങളാണ്. അംഗങ്ങളായിട്ടുള്ളവരുടെ വിശദവിവരങ്ങള്‍ ലഭ്യമല്ല. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വീഡിയോ രംഗം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. അത് സാധിക്കാത്തതിനാല്‍ ഗ്രൂപ്പ് തന്നെ സസ്‌പെന്‍ഡ് ചെയ്തു. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ.