ഉപ്പള (www.mediavisionnews.in) : വസ്ത്രസ്ഥാപനത്തിലെ മാലിന്യം റോഡരികില്‍ തള്ളി. പഞ്ചായത്ത് വസ്ത്രസ്ഥാപന ഉടമയില്‍ നിന്നും പിഴയീടാക്കി. ഉപ്പളയില്‍ പ്രവര്‍ത്തിക്കുന്ന പരാഗ് വസ്ത്ര സ്ഥാപന ഉടമയില്‍ നിന്നുമാണ് പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ഫത്താഹ് 3,000 രൂപ പിഴയീടാക്കിയത്. ഉപ്പള ടൗണില്‍ പൊതു സ്ഥലത്താണ് മാലിന്യം നിക്ഷേപിച്ചത്. മാലിന്യത്തിലെ കവര്‍ കണ്ടാണ് പരാഗ് വസ്ത്ര സ്ഥാപനത്തില്‍ നിന്നുമുള്ള മാലിന്യമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പിഴയീടാക്കുകയായിരുന്നു.
പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതോടെ ഉപ്പള പരിസരങ്ങളില്‍ ജില്ലാ കലക്ടറിന്റെ നേതൃത്വത്തില്‍ ഒരാഴ്ച മുമ്പ് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും അവിടെ മണ്ണിട്ട് നികത്തുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും അതേസ്ഥലത്ത് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സ്ഥലത്ത് സി സി ടി വി സ്ഥാപിക്കണമെന്നും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.