തിരുവനന്തപുരം: (WWW.MEDIAVISIONNEWS.IN) ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് പെട്രോള്‍ വില 81 രൂപ കടന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 28 പാസയുമാണ് കൂടിയിരിക്കുന്നത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 81.05 രൂപയും ഡീസലിന് 73.93 രൂപയുമാണ് ഇന്നത്തെ വില. കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.
ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണയിലുണ്ടായ വില വര്‍ദ്ധനവാണ് ഇതിന് കാരണമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.