ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് ജൂണ്‍ 14ന്; അന്ന് ഞാന്‍ ആ വിദ്യ പ്രയോഗിക്കും: റാഷിദ്ഖാന്‍

0
157

(www.mediavisionnews.in) ജൂണ്‍ 14 ന് ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിനൊരുങ്ങുകയാണ് അഫ്ഗാനിസ്ഥാന്‍. ഏറെ നാളത്തെ കാത്തിരിപ്പിനും അധ്വാനത്തിനും ശേഷമാണ് അഫ്ഗാന്‍ ടെസ്റ്റ് രാജ്യമായി മാറിയിരിക്കുന്നത്. ആദ്യ മത്സരംതന്നെ ലോക ഒന്നാം നമ്പര്‍ രാജ്യമായ ഇന്ത്യയ്‌ക്കെതിരെയാണ്.

അഫ്ഗാനിസ്ഥാന്റെ പ്രതീക്ഷ മുഴുവന്‍ ലെഗ് സ്പിന്നറായ റാഷിദ്ഖാനെ കേന്ദ്രീകരിച്ചാണ്. ഇപ്പോള്‍ ഹൈദരാബാദ് താരം ആദ്യ ടെസ്റ്റ് പരമ്പരയെക്കുറിച്ച് സംസാരിക്കുകയാണ് .

‘ നെറ്റ്‌സില്‍ ഞാന്‍ കഠിനമായ പരിശീലനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. അഞ്ച് തരത്തില്‍ ബോളെറിയുവാന്‍ പരിശീലിക്കുന്നുണ്ട്. ഇതുവരെ ഞാനത് കളിക്കളത്തില്‍ ഒരു ബാറ്റ്‌സ്മാനെതിരെ പ്രയോഗിച്ചിട്ടില്ല. ഞാനത് ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പ്രയോഗിക്കാനായിരിക്കുകയാണ്.സാധാരണ എറിയുന്ന ഡെലിവറികള്‍ക്കൊപ്പം അവയും ഇടകലര്‍ത്തിയെറിയും’. റാഷിദ് ഖാന്‍ പറഞ്ഞു.

കൂടാതെ തന്റെ വ്യത്യസ്തങ്ങളായ ഗൂഗ്ലിയേക്കുറിച്ചും താരം സംസാരിച്ചു.’ ഞാന്‍ പലതരത്തിലുള്ള ഗൂഗ്ലികള്‍ എറിയാറുണ്ട്. എന്നാലും ഏറ്റവും ഫലപ്രദമായി തോന്നുന്നത് കൈവിരലുകള്‍ ഉപയോഗിച്ച് എറിയുന്നതാണ്. കൈക്കുഴ ഉപയോഗിച്ചുളളവയേക്കാള്‍ വിക്കറ്റുകള്‍ കൊയ്യാന്‍ സാധിച്ചിരിക്കുന്നത് കൈവിരലുകല്‍ ഉപയോഗിച്ചുള്ള ഗൂഗ്ലി എറിയുമ്പോഴാണ്. റാഷിദ് വ്യക്തമാക്കി.

‘ഒരു ടെസ്റ്റ് രാജ്യമായി മാറുകയെന്നത് ഒരു അംഗീകാരമായി കരുതുന്നു. ക്രിക്കറ്റിന് ഞങ്ങളുടെ രാജ്യത്ത് 13,14 വര്‍ഷത്തെ പാരമ്പര്യം മാത്രമേ അവകാശപ്പെടാനുള്ളു. അതിനുള്ളില്‍ ഒരു ടെസ്റ്റ് രാജ്യമായി മാറുക എന്നത് ഏറെ അഭിമാനകരമായ നേട്ടമാണ്. ക്രിക്കറ്റില്‍ ഞങ്ങള്‍ക്ക് മികച്ച കളി പുറത്തെടുക്കാനായാല്‍ അഫ്ഗാനിസ്ഥാനെക്കുറിച്ച് ഈ ലോകം നല്ലതു പറയും. ഇപ്പോള്‍ ഞങ്ങളുടെ രാജ്യത്തെക്കുറിച്ച് എല്ലാവര്‍ക്കും ബോംബുകളുടേയും സ്‌ഫോടനങ്ങളുടേയും കഥ മാത്രമേ പറയാനുള്ളൂ. ഏറെ വിഷമകരമാണ് അത്. ഞങ്ങള്‍ക്ക് ആ പേരു ദോഷം മാറ്റണം. ‘ അഫ്ഗാന്‍ ബോളര്‍ കൂട്ടിച്ചേര്‍ത്തു

LEAVE A REPLY

Please enter your comment!
Please enter your name here