അറിവും അംഗീകാരവും നൽകി എം എസ് എഫ് എ പ്ലസ് മീറ്റ് ശ്രദ്ധേയമായി

0
226

കാസറഗോഡ് (www.mediavisionnews.in) : വിദ്യാർത്തികൾക്ക് വിവിധ മത്സര പരീക്ഷകളെകുറിച്ച് മാർഗ നിർദേശവും ഉന്നത ജേതാക്കൾക്ക് അനുമോദവും നൽകി എം എസ് എഫ് എ പ്ലസ് മീറ്റ് ശ്രദ്ധേയമായി.

കാസറഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സീതി സാഹിബ് എക്സലൻസി അവാർഡ് നൽകിയാണ് ആദരിച്ചത്.

‌മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ധീൻ ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ല പ്രസിഡൻറ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ എ ജി സി ബഷീർ അവാർഡ് വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ വി.പി അബ്ദുൽ ഖാദർ, പി എം മുനീർ ഹാജി കമ്പാർ, മുൻസിപ്പൽ ചെയർപേയ്സൺ ബീഫാത്തിമ ഇബ്രാഹിം, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ, എം എസ് എഫ് നാഷ്ണൽ സോണൽ സെക്രട്ടറി അസീസ് കളത്തൂർ, അബ്ദുല്ല കുഞ്ഞി ചെർക്കള, അഷ്റഫ് തൃക്കരിപ്പൂർ ,എം എ നജീബ് ,സി ഐ ഹമീദ്, മുഹമ്മദ് കുഞ്ഞി ഉളുവാർ, അസറുദ്ധീൻ എതിർത്തോട്, ജാബിർ തങ്കയം, ഖാദർ ആലുർ, നഷാത്ത് പരവനടുക്കം, കുഞ്ഞബ്ദുല്ല തൃക്കരിപ്പൂർ, സാദിക്കുൽ അമീൻ ,അനസ് എതിർത്തോട്, സിദ്ധിക് മഞ്ചേശ്വർ, ഷറഫുദ്ധീൻ ചളിയംകോട്, അഷ്റഫ് ബോവിക്കാനം, നവാസ് കുഞ്ചാർ സംബന്ധിച്ചു ടി എം മഹ്റൂഫ് പ്രെഫസർ സമീൽ അഹ്മദ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here