Thursday, August 5, 2021

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി ശിഫായത്തു റഹ്‌മ തുക കൈമാറി

Must Read

അബുദാബി: (www.mediavisionnews.in)അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി നടപ്പിലാക്കിവരുന്ന മാരകരോഗം മൂലം പ്രയാസപ്പെടുന്ന വ്യക്‌തികൾക്കു നല്കുന്ന ചികിത്സാ സഹായ പദ്ധതിയായ ശിഫായത്തു റഹ്‌മയുടെ ഭാഗമായി കുമ്പള പഞ്ചായത്തിലെ ഒരു രോഗിക്കുള്ള ധന സഹായം കൈമാറി.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സെഡ്. എ. മൊഗ്രാൽ നിന്നും കെ എo സി സി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബംബ്രാണ ധന സഹായം ഏറ്റുവാങ്ങി .

കാസറഗോഡ് ജില്ലാ കെ എo സി സി ജനറൽ സെക്രട്ടറി യു. എo. മുജീബ് മൊഗ്രാൽ യോഗം ഉൽഘാടനം ചെയ്തു. ചടങ്ങിൽ സെഡ്. എ. മൊഗ്രാൽ അധ്യക്ഷത വഹിച്ചു. സക്കീർ കമ്പാർ പ്രാർത്ഥന നടത്തി. അബൂബക്കർ ഹാജി, ഹമീദ് മാസ്സിമാർ, സവാദ് ബന്തിയോട് , തുടങ്ങിയവർ സംസാരിച്ചു.ഇസ്മായിൽ മുഗ്ലി സ്വാഗതവും അബ്ദുൽ റഹ്മാൻ കമ്പള ബായാർ നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സ്വർണ്ണക്കടത്ത് തർക്കം; കാസർകോട് യുവാവിനെ തട്ടിക്കൊണ്ടുപോയി, മറ്റൊരിടത്ത് ഇറക്കിവിട്ടു, ആറ് പേർ അറസ്റ്റിൽ

കാസർകോട്: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് കാസർകോട് യുവാവിനെ തട്ടിക്കൊണ്ടുപോയി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിയായ ഷെഫീഖിനെയാണ് തട്ടിക്കൊണ്ടു പോയത്. പൊലീസ് അന്വേഷിക്കുന്നത് അറിഞ്ഞ് മണിക്കൂറുകൾക്കകം ഇയാളെ...

More Articles Like This